ലൈവ് സ്ട്രീമിങ്ങിലും റെക്കോഡ് ഭേദിച്ച് ചന്ദ്രയാൻ 3

എൺപതു ലക്ഷത്തോളം പേരാണു ചന്ദ്രയാന്‍റെ സോഫ്റ്റ്ലാൻഡിങ് ലൈവായി വീക്ഷിച്ചത്
ചന്ദ്രയാൻ-3
ചന്ദ്രയാൻ-3
Updated on

ബംഗളൂരു: യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലും റെക്കോഡ് കുറിച്ച് ചന്ദ്രയാൻ 3. ഏറ്റവുമധികം പേർ കണ്ട ലൈവ് സ്ട്രീമിങ് എന്ന വിശേഷണമാണ് ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ലാൻഡിങ് നേടിയെടുത്തിരിക്കുന്നത്. പീക് കൺകറന്‍റ് വ്യൂവേഴ്സ് ലിസ്റ്റ് പ്രകാരം എൺപതു ലക്ഷത്തോളം പേരാണു ചന്ദ്രയാന്‍റെ സോഫ്റ്റ്ലാൻഡിങ് ലൈവായി വീക്ഷിച്ചത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ലൈവ് സ്ട്രീമിങ് എന്ന റെക്കോഡാണു ചന്ദ്രയാൻ 3 ലാൻഡിങ് സ്വന്തമാക്കിയിരിക്കുന്നത്.

ഫുട്ബോൾ മത്സരങ്ങൾക്കു സ്വന്തമായിരുന്ന ഈ നേട്ടം ആദ്യമായൊരു ശാസ്ത്രദൗത്യത്തിനു കൈവന്നിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്പേസ് എക്സിന്‍റെ ക്രൂ ഡെമോൺസ്ട്രേഷൻ വിഡിയോയ്ക്ക് 40 ലക്ഷം ലൈവ് വ്യൂവേഴ്സിനെയാണ് ലഭിച്ചത്. 2022 ഫിഫ ലോകകപ്പിലെ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിനായിരുന്നു പീക് കൺകറന്‍റ് വ്യൂവേഴ്സിൽ ഇതുവരെയുള്ള റെക്കോഡ്. അറുപത്തൊന്നു ലക്ഷം പേരാണ് ഈ മത്സരം ലൈവായി യുട്യൂബിൽ വീക്ഷിച്ചത്. അതേ ലോകകപ്പിലെ ബ്രസീലും സൗത്ത് കൊറിയയും തമ്മിലുള്ള മത്സരത്തിനു 52 ലക്ഷത്തോളം ലൈവ് കാണികളുണ്ടായിരുന്നു. ഇതിനെല്ലാം മേലെയാണ് ചന്ദ്രയാൻ 3 ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.