കൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു!? യാഥാർഥ്യമെന്ത്

ജൂണ്‌ 27നു ഉച്ച കഴിഞ്ഞാണ് റോബോട്ട് അസാധാരണമായി പെരുമാറാൻ തുടങ്ങിയത്.
Robot suicide in Korea
ദക്ഷിണ കൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു; യാഥാർഥ്യമെന്ത്
Updated on

സിയോൾ: ലോകത്ത് ആദ്യമായി ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാർത്ത പടർന്നു പിടിക്കുകയാണ്. ദക്ഷിണ കൊറിയൻ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുമി സിറ്റി കൗൺസിലിൽ രാവിലെ 9 മുതൽ 5 മണിവരെയുള്ള ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന റോബോട്ട് സൂപ്പർവൈസർ എന്നു വിളിപ്പേരുള്ള റോബോട്ട് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കാരണം ജോലിഭാരമാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. റോബോട്ട് സൂപ്പർവൈസർ തങ്ങളിൽ ഒരാൾ തന്നെയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ജൂണ്‌ 27നു ഉച്ച കഴിഞ്ഞാണ് റോബോട്ട് അസാധാരണമായി പെരുമാറാൻ തുടങ്ങിയത്. ഒരേ ഇടത്തു തന്നെ എന്തോ തിരയും പോലെ വട്ടം തിരിഞ്ഞു കൊണ്ടിരുന്നു. അധികം വൈകാതെ 4 മണിയോടെ സ്റ്റയർകേസിനു കീഴിലേക്ക് വീണ് പ്രവർത്തനരഹിതമായ നിലയിൽ റോബോട്ടിനെ കണ്ടെത്തി.ജോലിഭാരം മൂലം റോബോട്ട് ആത്മഹത്യ ചെയ്തുവെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാലിഫോർണിയൻ കമ്പനിയായ ബിയർ റോബോട്ടിക്സ് നിർമിച്ച റോബോട്ട് നിർമിച്ച 2023 ഓഗസ്റ്റ് മുതലാണ് ദക്ഷിണകൊറിയയിൽ ജോലി ആരംഭിച്ചത്. മറ്റു കമ്പനികളെല്ലാം റോബോട്ടുകളെ താഴത്തെ നിലയിൽ മാത്രമാണ് ജോലി ചെയ്യിച്ചിരുന്നതെങ്കിൽ ഗുമി സിറ്റി കൗൺസിലിൽ മുകൾ നിലയിലും റോബോട്ടുകൾക്ക് പ്രവേശനമുണ്ടായിരുന്നു.

റോബോട്ട് എങ്ങനെ പ്രവർത്തന രഹിതമായെന്ന തരത്തിൽ അന്വേഷണം തുടരുകയാണ്. റോബോട്ടിന്‍റെ ഭാഗങ്ങൾ എടുത്ത് പരിശോധനകൾ തുടരുകയാണ്. ഒരു പക്ഷേ നാവിഗേഷണൽ എറർ മൂലമോ പ്രോഗ്രാമിങ് ബഗ് മൂലമോ ആകാം റോബോട്ട് പ്രവർത്തനരഹിതമായതെന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും പ്രവർത്തനം നിലച്ച റോബോട്ട് സൂപ്പർവൈസറിനു പകരം മറ്റൊന്നിനെ നിയമിക്കാനുള്ള തീരുമാനം സിറ്റി കൗൺസിൽ നീട്ടി വച്ചിരിക്കുകയാണ്.

പത്ത് ജീവനക്കാരന് ഒരു റോബോട്ട് എന്ന നിലയിലാണ് ദക്ഷിണ കൊറിയയിൽ റോബോട്ടുകളെ ഉപയോഗിച്ചു വരുന്നത്.

Trending

No stories found.

Latest News

No stories found.