ഇന്ത‍്യൻ അഗ്നി മിസൈലുകളുടെ പിതാവ് രാം നരേൻ അഗർവാൾ അന്തരിച്ചു

ആളുകൾ അദ്ദേഹത്തെ "അഗ്നി മിസൈലുകളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചു
father of indian agni missiles ram narain aggarwal passed away
രാം നരേൻ അഗർവാൾ
Updated on

ഹൈദരാബാദ്: ഇന്ത‍്യൻ അഗ്നി മിസൈലുകളുടെ പിതാവെന്ന് വിശഷിപ്പിക്കപെട്ട ഇന്ത്യൻ ദീർഘദൂര മിസൈലായ അഗ്നിയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ രാം നരേൻ അഗർവാൾ (84) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത‍്യം. ഏറെ നാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച അഗർവാൾ 1983-ൽ വിക്ഷേപിച്ച അഗ്നി മിസൈൽ പ്രോഗ്രാമിന് കാര്യമായ സംഭാവനകൾ നൽകുകയും അതിന്‍റെ ആദ്യ പ്രോഗ്രാം ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു.ആളുകൾ അദ്ദേഹത്തെ "അഗ്നി മിസൈലുകളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചു. 1960-കളുടെ തുടക്കത്തിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ലബോറട്ടറിയിൽ (ഡിആർഡിഎൽ) ചേരാൻ അഗർവാൾ ഹൈദരാബാദിലെത്തി. മിസൈൽ സാങ്കേതികവിദ്യയിലെ മികച്ച സംഭാവനകൾക്ക് അഗർവാളിന് 1990-ൽ പത്മശ്രീയും 2000-ൽ പത്മഭൂഷണും നൽകി രാജ‍്യം ആദരിച്ചു.1983 മുതൽ 2005 വരെ ഹൈദരാബാദിലെ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയുടെ (എഎസ്എൽ) ഡയറക്ടറായി വിരമിച്ച അഗർവാൾ അഗ്നി മിഷന്‍റെ പ്രോഗ്രാം ഡയറക്ടറായി പ്രവർത്തിച്ചു. അതിനുശേഷം ഹൈദരാബാദിൽ സ്ഥിരതാമസമാക്കി.

എഎസ്എൽ ഡയറക്ടറായി വിരമിച്ച അഗർവാൾ രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്‍റെ അഭിമാനകരമായ അഗ്നി മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകി. റീ-എൻട്രി സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എയ്‌റോനോട്ടിക്‌സിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. പിന്നീട് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. സംസ്‌കാരം ബഹുമതികളോടെ നടത്തുന്നതിന് ഉത്തരവിടാൻ ചീഫ് സെക്രട്ടറി ശാന്തി കുമാറിന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.