123 സ്‌പോർട്സ് മോഡുമായി വിപണി കീഴടക്കാൻ ഫയര്‍-ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട് വാച്ച്‌; വില ?

123 സ്‌പോർട്സ് മോഡുമായി വിപണി കീഴടക്കാൻ ഫയര്‍-ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട് വാച്ച്‌; വില ?
Updated on

ഫയര്‍-ബോള്‍ട്ടിൻ്റെ ഏറ്റവും പുതിയ സ്മാര്‍ട് വാച്ചായ ഫയര്‍-ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട് വാച്ച്‌ ഇന്ത്യൻ വിപണിയിലെത്തി. ഇത്തവണ വ്യത്യസ്‌ത ലുക്കിലാണ് ഫയർ ബോൾട്ട് ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീല്‍ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളിലെത്തുന്ന ഫയര്‍-ബോള്‍ട്ട് ടോക്ക് അള്‍ട്രാ സ്മാര്‍ട് വാച്ചിൻ്റെ ഇന്ത്യയിലെ വില 1,999 രൂപയാണ്.

1.39 ഇഞ്ച് (240x240 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളാണ് വാച്ചിൻ്റെ പ്രധാന സവിശേഷത. ഓട്ടം, സൈക്ലിങ്, നീന്തല്‍ എന്നിവയുള്‍പ്പെടെ 120-ലധികം സ്പോര്‍ട്സ് മോഡുകളാണ് മറ്റൊരു സവിശേഷത. ഇതിൽ SpO2 മോണിറ്ററിങ്, ഡൈനാമിക് ഹൃദയമിടിപ്പ് ട്രാക്കിങ്, ഉറക്ക നിരീക്ഷണം എന്നിവ അതിവേഗം ലഭിക്കുന്നു. 80 ഗ്രാം ആണ് വാച്ചിന്റെ ഭാരം.

ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 120 മിനിറ്റ് മതിയാകും. ഒരൊറ്റ ചാര്‍ജില്‍ ഏഴ് ദിവസം വരെ ബാറ്ററി നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കോളിങ് സംവിധാനത്തിലൂടെ നേരിട്ട് ഫോണ്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഉപഭോക്താവിന് സാധിക്കുന്നു. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ്, സിരി തുടങ്ങിയ എഐ വോയ്സ് അസിസ്റ്റന്റുകളുടെ പിന്തുണയും ലഭിക്കുന്നതോടെ ഏതൊരു സ്മാർട്ട് വാച്ച് ആരാധകനും മനസു നിറയ്ക്കുന്നു.

IP68 റേറ്റിങ്‌ ഉള്ളതിനാൽ ഫയര്‍-ബോള്‍ട്ട് ടോക്ക് അള്‍ട്രയ്ക്ക് വാട്ടർ, ഡസ്റ്റ് എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു. വാച്ചിൽ നൂറിലധികം ക്ലൗഡ് വാച്ച്‌ ഫെയ്സുകളുള്ള ഒരു സ്മാര്‍ട് യുഐ ഇന്റര്‍ഫേസ് മറ്റൊരു സവിഷേധയാണ്. കൂടാതെ ബില്‍റ്റ്-ഇന്‍ ഗെയിമുകള്‍ക്കൊപ്പം ക്യാമറ, മ്യൂസിക് പ്ലേബാക്ക് എന്നിവയ്ക്കൊപ്പം കാലാവസ്ഥ ട്രാക്ക് ചെയ്യാനും സാധിക്കും.

ഫയർ ബോൾട്ട് വെബ്സൈറ്റിലും, ഫ്ളിപ്കാർട്ടിലും ഫയര്‍-ബോള്‍ട്ട് ടോക്ക് അള്‍ട്ര ഇപ്പോൾ ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.