കൊച്ചി: കാത്തിരിപ്പിനു വിരാമമിട്ട് ഗൂഗ്ളിന്റെ ആദ്യ ഫോള്‍ഡബ്ള്‍ ഫോണ്‍ അവതരിപ്പിച്ചു. ഗൂഗ്ളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഐ/ഒ 2023ലാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്.
സ്മാര്‍ട്ട് ഫോണില്‍ നിന്ന് ടാബ്ലെറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്സല്‍ ഫോള്‍ഡ്. 5.8 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ നിവര്‍ത്തിയാല്‍ 7.6 ഇഞ്ച് വലുപ്പമാകും. വിഡിയൊ ഗെയിം, ഫയല്‍ എഡിറ്റിങ് എന്നിവയൊക്കെ സാധ്യമാകും വിധത്തിലാണ് രൂപകല്‍പ്പന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപയാണ്. ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പ്പന.
പിക്സല്‍ ഫോണിന്റെ രണ്ട് സ്ക്രീനുകളും ഒഎല്‍ഇഡി പാനലുകളാണ്. വളരെ നേര്‍ത്ത ഗ്ലാസാണ് ഇന്നര്‍ സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. ടെന്‍സര്‍ 2 പ്രോസസര്‍, 12 ജിബി റാം എന്നിവയാണ് ഫോണിന്റെ കരുത്ത്. ഒപിറ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്), സിഎല്എഎഫ്, എഫ്/1.7 അപേച്ചര്‍ എന്നിവയുള്ള 48 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് പിക്സല്‍ ഫോള്‍ഡിലുള്ളത്.
10.8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറയും എഫ്/22 അപേച്ചറും 5 എക്സ് ഒപ്റ്റിക്കല്‍ സൂമും 20 എക്സ് സൂപ്പര്‍ റെസ് സൂമും ഉള്ള 10.8 മെഗാപിക്സല്‍ ഡ്യുവല്‍ പി ഡി ടെലിഫോട്ടൊ ലെന്‍സും ഉള്‍പ്പെടുന്നു. 9.5 മെഗാപിക്സലിന്റേതാണ് പിന്‍ഭാഗത്തെ സെല്‍ഫി ക്യാമറ. അകത്ത് 8 മെഗാപിക്സലിന്റെ ക്യാമറയുമുണ്ട്.
മാജിക് ഇറേസര്‍, നൈറ്റ് സൈറ്റ്, ഫോട്ടോ അണ്‍ബ്ലര്‍, റിയല്‍ ടോണ്‍, ലോങ് എക്സ്പോഷര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. മേയ് 11 മുതല്‍ പ്രീ ഓര്‍ഡര്‍ ലഭ്യമാണെങ്കിലും ജൂണിലാണ് ഉപയോക്താക്കളുടെ കൈയിലെത്തുക.