ഐഎൻഎസ് അരിഘട്ട്: കടലിനടിയിലെ ആണവ കവചം

ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി കമ്മിഷൻ ചെയ്തു. പ്രത്യേകതകൾ അറിയാം...
India nuclear submarine INS Arighat | ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹി ഐഎൻഎസ് അരിഘട്ട്
ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹി ഐഎൻഎസ് അരിഘട്ട്
Updated on

ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘട്ട് നാവികസേനയുടെ ഭാഗമായി. അരിഹന്ത് ക്ലാസ് വിഭാഗത്തിൽപ്പെടുന്ന ആണവ ബാലിസ്റ്റിക് മിസൈൽ വാഹക (SSBN) അന്തർവാഹിനി വിശാഖപട്ടണത്ത് കമ്മിഷൻ ചെയ്തതോടെ, ആണവ പ്രതിരോധത്തിനും തിരിച്ചടിക്കും പ്രതിരോധസേനയ്ക്ക് കരുത്തേറി.

2016ലാണ് ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് നാവികസേനയുടെ ഭാഗമായത്. അരിഘട്ട് കൂടി കമ്മിഷൻ ചെയ്തത് മേഖലയിൽ തന്ത്രപരമായ ശാക്തിക സന്തുലനത്തിനു വഴിയൊരുക്കും. തദ്ദേശീയമായി വികസിപ്പിച്ചതാണ് രണ്ട് അന്തർവാഹിനികളും. 'ശത്രു നാശകാരി' എന്നാണ് അരിഘട്ട് എന്ന സംസ്കൃത പദത്തിന്‍റെ അർഥം. അരിഹന്ത് ക്ലാസിലുള്ള അഞ്ച് അന്തർവാഹിനികൾ നിർമിക്കാനാണു നാവികസേനയുടെ തീരുമാനം.

കൂടുതൽ കരുത്ത്

  1. പുതുതലമുറ സെൻസറുകളും പെരിസ്കോപ്പുകളും

  2. പ്രവർത്തിക്കുമ്പോൾ ശബ്ദം കുറവ്

  3. 112 മീറ്റർ നീളം. 6000 ടൺ ഭാരം

  4. 83 മെഗാവാട്ട് റിയാക്റ്റർ

  5. മാസങ്ങളോളം വെള്ളത്തിനടിയില്‍ തുടരാം

കൂടുതൽ മിസൈലുകൾ

അരിഹന്തിന്‍റെ ഇരട്ടി മിസൈൽ ആവനാഴികൾ അരിഘട്ടിലുണ്ട്. കൂടുതൽ മിസൈലുകൾ വഹിക്കാനാകും. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാം. അല്ലെങ്കിൽ 3,500 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാന്‍ അരിഘട്ടിന് ശേഷിയുണ്ടെന്നാണു സൂചനകൾ.

അരിഘട്ട് വലയത്തിൽ അയൽക്കാർ

പാക്കിസ്ഥാനിലെയും ചൈനയിലെയും പ്രധാന നഗരങ്ങളെല്ലാം അരിഘട്ടിന്‍റെ പരിധിയിലാണ്. പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകൾ പൂർണമായും പഞ്ചാബിലെ പ്രധാന നഗരങ്ങളും അരിഘട്ടിന്‍റെ വലയത്തിലാണ്. കറാച്ചി, ഇസ്‌ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, ക്വെറ്റ, ഫൈസലാബാദ്, ഗ്വാദർ, മുൾട്ടാൻ തുടങ്ങിയ നഗരങ്ങളിൽ മിസൈലാക്രമണം നടത്താൻ അരിഘട്ടിനാകും.

ബംഗാൾ ഉൾക്കടലിൽ നിന്ന് ചൈനയുടെ ടിബറ്റ്, യുനാൻ പ്രവിശ്യകളിലും അരിഘട്ടിന് ആക്രമണം നടത്താനാകും. കൂടുതൽ ദൂരപരിധിയുള്ള മിസൈലുകൾ ഘടിപ്പിക്കാൻ ശേഷിയുള്ളതാകും അരിമദൻ ഉൾപ്പെടെ ഇനി വരുന്ന അന്തർവാഹിനികൾ.

Trending

No stories found.

Latest News

No stories found.