ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി കുറഞ്ഞതിനു കാരണം ഉഷ്ണതരംഗമെന്ന് വിദഗ്ധർ. ഈ വർഷത്തിന്‍റെ പാദത്തിൽ സ്മാർട്ഫോൺ കയറ്റുമതിയിൽ രണ്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്ലോബൽ റിസർച്ച് ഫേമായ കൗണ്ടർ പോയിന്‍റാണ് ഇതിനു കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തിയത്.
വിവിധ മേഖലകളിൽ ഉഷ്ണതരംഗം ശക്തമായതോടെ ജനങ്ങൾ എയർ കണ്ടീഷണർ, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നതിലേക്ക് ശ്രദ്ധ തിരിച്ചുവെന്ന് സീനിയർ റിസർച്ച് അനലിസ്റ്റ് ശിൽപി ജയിൻ പറയുന്നു.