ആദിത്യ എൽ1
ആദിത്യ എൽ1സാങ്കൽപ്പിക ചിത്രം.

ഇന്ത്യൻ സൗര ദൗത്യം ആദിത്യ ജനുവരി ആറിന് ലക്ഷ്യത്തിലെത്തും

സൂര്യന്‍റെ എൽ1 ഭ്രമണപഥത്തിൽനിന്ന് സൗര നിരീക്ഷണം നടത്തുന്നതിനുള്ള സ്പേസ് ഒബ്സർവേറ്ററിയാണ് ആദിത്യ എൽ1
Published on

ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു തീയതിയായി മാറും 2024 ജനുവരി ആറ്. രാജ്യത്തിന്‍റെ പ്രഥമ സൗര ദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത് ജനുവരി ആറിനായിരിക്കുമെന്ന് ഇസ്രൊ (ISRO) ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.

സൂര്യന്‍റെ എൽ1 ഭ്രമണപഥത്തിൽനിന്ന് സൗര നിരീക്ഷണം നടത്തുന്നതിനുള്ള സ്പേസ് ഒബ്സർവേറ്ററിയാണ് ആദിത്യ എൽ1. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനായിരുന്നു ആദിത്യ എൽ1 വിക്ഷേപണം.

ലക്ഷ്യമിട്ടിരിക്കുന്ന എൽ1 പോയിന്‍റ് തൊടുന്നതോടെ ആദിത്യയുടെ എൻജിൻ ഒരിക്കൽക്കൂടി പ്രവർത്തിച്ച് കൂടുതൽ മുന്നോട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കും.

അടുത്ത അഞ്ച് വർഷത്തോക്ക് സൗര മണ്ഡലത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ആദിത്യയുടെ നിയോഗം. അതിനൊപ്പം, സൗര മണ്ഡലത്തിലെ കൊടും ചൂട് അതിജീവിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആർജിച്ചത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.