തിരുവനന്തപുരം: ടെക്‌നോളജി കമ്പനിയായ ഇന്‍ഡ്കല്‍ ടെക്‌നോളജീസ് ഇന്ത്യയിൽ സ്മാർട് ഫോണുകൾ പുറത്തിറക്കുന്നു. നവീനമായ സാങ്കേതിക വിദ്യക്കും ഉല്‍പ്പന്നങ്ങള്‍ക്കും പേരുകേട്ട ആഗോള ഐസിടി കമ്പനിയായ ഏയ്‌സര്‍ ഇന്‍കോര്‍പ്പറേറ്റഡുമായി ഒപ്പുവച്ച ട്രേഡ് മാര്‍ക്ക് ലൈസന്‍സിങ്ങ് കരാറിന്റെ കീഴിലാണ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നത്.
2024 പകുതിയോടു കൂടെയാണ് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുടെ വിപുല നിര വിപണിയിലെത്തുന്നത്. അത്യന്താധുനിക ഹാര്‍ഡ് വെയറും ഏറെ മുന്നേറി കഴിഞ്ഞ സോഫ്റ്റ് വെയര്‍ സാങ്കേതിക വിദ്യയിലും ഈ സ്മാര്‍ട്ട് ഫോണുകള്‍ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കും എന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.
“മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത, ഉന്നത നിലവാരമുള്ള പ്രോസസ്സറുകളും മികവുറ്റ ക്യാമറാ സാങ്കേതിക വിദ്യയും പ്രീമിയം സവിശേഷതകളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഫോണുകളുടെ വലിയ ഒരു നിരയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാന്‍ പോകുന്നതെന്ന് ഇന്‍ഡ്കല്‍ ടെക്‌നോള്‍ജീസിന്റെ സിഇഒ ആനന്ദ് ദുബെ പറഞ്ഞു.
“ഏയ്‌സര്‍ ബ്രാന്‍ഡിനു കീഴില്‍ സ്മാര്‍ട്ട് ഫോണുകളുടെ വിശാലമായ നിര ലഭ്യമാക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നൽകാൻ ഞങ്ങൾക്ക് സാധിക്കുന്നു,'' ഏയ്‌സര്‍ ഇന്‍ കോര്‍പ്പറേറ്റഡിന്റെ ഗ്ലോബല്‍ സ്ട്രാറ്റജിക് അലയന്‍സസ് വൈസ് പ്രസിഡന്റായ ജെയ്ഡ് ഷൂ പറഞ്ഞു.
15,000 രൂപക്കും 50,000 രൂപക്കുമിടയില്‍ വില നിശ്ചയിച്ചിരിക്കുന്ന സ്മാര്‍ട്ട് ഫോൺ ശ്രേണിയിലായിരിക്കും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. സര്‍ക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായികൊണ്ടായിരിക്കും ഫോണുകൾ നിര്‍മ്മിക്കുക. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടേയും ഓഫ് ലൈന്‍ ചില്ലറ വ്യാപാര സ്‌റ്റോറുകളിലൂടേയും ഇത് ലഭ്യമായിരിക്കും.