ഐ​ടി​ആ​ര്‍ ഫ​യ​ലി​ങ്; പാ​ന്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍ ചെ​ല​വാ​കു​ക 6,000 രൂ​പ

പാ​ന്‍ പ്ര​വ​ര്‍ത്തി​ര​ഹി​ത​മാ​യാ​ല്‍ പി​ഴ അ​ട​ച്ചാ​ലും ഒ​രു മാ​സ​മെ​ടു​ക്കും അ​ത് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കാ​ന്‍
ഐ​ടി​ആ​ര്‍ ഫ​യ​ലി​ങ്; പാ​ന്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍ ചെ​ല​വാ​കു​ക 6,000 രൂ​പ
Updated on

കൊ​ച്ചി: ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യേ​ണ്ട സ​മ​യ​മാ​ണ്. ജൂ​ലൈ 31 വ​രെ​യാ​ണ് ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള സ​മ​യ പ​രി​ധി. സാ​ധു​വാ​യ പാ​ന്‍ കാ​ര്‍ഡ് ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാ​നാ​കൂ.

2023 ജൂ​ണ്‍ 30ന​കം പാ​ന്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍, പാ​ന്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 2023 ജൂ​ലൈ 31ന് ​മു​മ്പ് നി​ങ്ങ​ളു​ടെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​ന്‍ നി​ങ്ങ​ള്‍ക്ക് ക​ഴി​ഞ്ഞേ​ക്കി​ല്ല എ​ന്ന​താ​ണ് പാ​ന്‍ പ്ര​വ​ര്‍ത്ത​ന ര​ഹി​ത​മാ​കു​ന്ന​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളി​ലൊ​ന്ന്.

കാ​ര​ണം, പാ​ന്‍ പ്ര​വ​ര്‍ത്തി​ര​ഹി​ത​മാ​യാ​ല്‍ പി​ഴ അ​ട​ച്ചാ​ലും ഒ​രു മാ​സ​മെ​ടു​ക്കും അ​ത് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കാ​ന്‍. ഐ​ടി​ആ​ര്‍ സ​മ​യ​പ​രി​ധി ഒ​രു മാ​സ​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ്, നി​ല​വി​ല്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ണെ​ങ്കി​ല്‍, പാ​ന്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ പ​ര​മാ​വ​ധി 30 ദി​വ​സ​മെ​ടു​ക്കും. അ​താ​യ​ത് ഇ​പ്പോ​ള്‍ പി​ഴ​യ​ട​ച്ച് പാ​ന്‍ വീ​ണ്ടും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം അ​താ​യ​ത് 2023 ജൂ​ലൈ 31ന് ​ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്താ​ല്‍, അ​ത് വൈ​കി​യ ഐ​ടി​ആ​റാ​യി ഫ​യ​ല്‍ ചെ​യ്യും. വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് വൈ​കി ഫ​യ​ലി​ങ് ഫീ​സ് ഉ​ണ്ട്. മൊ​ത്തം വ​രു​മാ​നം 5 ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍, വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള പി​ഴ 5,000 രൂ​പ​യാ​ണ്.

അ​തി​നാ​ല്‍, പാ​ന്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ണെ​ങ്കി​ല്‍, 5,000 രൂ​പ വൈ​കി ഫ​യ​ലി​ങ് ഫീ​സ് അ​ട​ച്ച് വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാം. ഇ​തു​കൂ​ടാ​തെ, ഇ​പ്പോ​ള്‍ പാ​നും ആ​ധാ​റും ലി​ങ്ക് ചെ​യ്യു​ന്ന​വ​ര്‍ 1000 രൂ​പ ഫീ​സ് അ​ട​യ്ക്കേ​ണ്ടി വ​രും. അ​തി​നാ​ല്‍, മൊ​ത്ത​ത്തി​ല്‍, ഒ​രാ​ള്‍ക്ക് 6000 രൂ​പ ന​ല്‍കേ​ണ്ടി വ​രും അ​താ​യ​ത് പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് 1,000 രൂ​പ​യും വൈ​കി​യു​ള്ള ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് 5,000 രൂ​പ​യും. ഇ​നി മൊ​ത്തം വ​രു​മാ​നം 5 ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യു​ന്നി​ല്ലെ​ങ്കി​ല്‍, വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് 1,000 രൂ​പ വൈ​കി ഫ​യ​ലി​ങ് ഫീ​സ് ബാ​ധ​ക​മാ​കു​മെ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക.

ഇ​വി​ടെ, മു​ക​ളി​ല്‍ സൂ​ചി​പ്പി​ച്ച 6000 രൂ​പ​യ്ക്ക് പ​ക​രം നി​ങ്ങ​ള്‍ 2,000 രൂ​പ മാ​ത്രം ചെ​ല​വാ​കും. അ​താ​യ​ത്, വൈ​കി​യ ഐ​ടി​ആ​ര്‍ ഫ​യ​ലി​ങ് ഫീ​സി​ന് 1,000 രൂ​പ​യും പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്കി​ങ്ങി​ന് 1,000 രൂ​പ​യും.

Trending

No stories found.

Latest News

No stories found.