നീണ്ട 30 വർഷത്തെ സേവനം...! വേഡ്‌പാഡ് ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്

വളരെ കാലമായി ആപ്പിന് അപ്ഡേറ്റുകൾ നൽകിയിരുന്നില്ല.
WordPad
WordPad

ഓർക്കുന്നുണ്ടോ വേർഡ്‌പാഡിനെ...?? ഒരു കാലത്ത് ഉപയോക്താക്കൾക്കിടയിൽ തരംഗമായിരുന്ന വേർഡ് പ്രോസസിങ് സോഫ്റ്റ്‌വെയർ. എംഎസ് വേഡിന്‍റെ ആവിർഭാവത്തോടെ കാലഹരണപ്പെട്ടെങ്ക വേഡ്‌പാഡിന് ആവശ്യക്കാർ ഏറെയായിരുന്നു.

എന്നാലിപ്പോൾ വേഡ്‌പാഡ് ഒഴിവാക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. നമ്മുടെ എഴുത്തും ഒപ്പം തന്നെ എഡിറ്റിങുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അനായാസം ചെയ്യാന്‍ സഹായിച്ചിരുന്ന ഒന്നായിരുന്നു മൈക്രോസോഫ്റ്റിന്‍റെ വേർഡ്‌പാഡ് എങ്കിലും ഫോർമാറ്റിങ് സൗകര്യങ്ങൾ കുറവായത് പോരായ്മയായിരുന്നു.

എംഎസ് വേഡിൽ നിന്നു വ്യത്യസ്തമായി സൗജന്യമായാണ് വേഡ്‌പാഡ് ലഭ്യമാക്കിയിരുന്നത്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വിന്‍ഡോസിന്‍റെ പുതിയ വേർഷന്‍ വിന്‍ഡോസ് 12 ൽ വേഡ്‌പാഡ് ഉണ്ടാകില്ല.

നീണ്ട 30 വർഷത്തെ സേവനത്തിനു ശേഷമാണ് വേഡ്‌പാഡ് വിടവാങ്ങുന്നത്. എന്നാൽ, എന്തുകൊണ്ടാണീ സോഫ്റ്റ്‌വെയർ നീക്കം ചെയ്യുന്നതെന്ന് കമ്പനി വിശദീകരണം നൽകിയിട്ടില്ല.

വളരെ കാലമായി ആപ്പിന് അപ്ഡേറ്റുകൾ നൽകിയിരുന്നില്ല. ഏറ്റവും അവസാനമായി 10 വർഷത്തിലേറെ മുമ്പ് വിൻഡോസ് 8 ൽ രൂപകൽപ്പനയിൽ ചെറിയ ഒരു മാറ്റം മാത്രമാണ് നൽകിയിരുന്നത്. (.doc), (.rtf) എന്നിവ പോലുള്ള ടെക്‌സ്‌റ്റ് ഡോക്യുമെന്‍റുകൾക്കായി മൈക്രോസോഫ്റ്റ് വേർഡും (.txt) പോലുള്ള പ്ലെയിൻ ടെക്‌സ്‌റ്റ് ഡോക്യുമെന്‍റുകൾക്കായി വിൻഡോസ് നോട്ട്പാഡും ഉപയോക്താക്കൾക്ക് ഉപയോഗിക്കാമെന്നും കമ്പനി ശുപാർശ ചെയ്യുന്നു.

അതേസമയം, അടുത്തിടെ നോട്ട്പാഡിനായി കമ്പനി അപ്ഡേറ്റുകൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ വേഡ്‌പാഡ് നീക്കം ചെയ്യാനുള്ള മൈക്രോസോഫ്റ്റിന്‍റെ പദ്ധതിയെക്കുറ്റിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com