മോട്ടോറോള റേസർ 40 അൾട്രാ, എഡ്ജ് 40 നിയോ പീച്ച് ഫസ് നിറത്തിലും

പാന്റോൺ നിറത്തിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് മോട്ടറോള
മോട്ടോറോള റേസർ 40 അൾട്രാ, എഡ്ജ് 40 നിയോ പീച്ച് ഫസ് നിറത്തിലും
Updated on

കൊച്ചി: 2024-ലെ പാന്റോൺ കളർ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത പീച്ച് ഫസ് നിറത്തിൽ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി മോട്ടോറോള. മോട്ടോറോളയുടെ റേസർ 40 അൾട്രാ എന്ന മോഡലാണ് ഇതിലൊന്ന്. എഡ്ജ് 40 നിയോ രണ്ടാമത്തേതും. പാന്‍റോണ് പീച്ച് ഫസ് നിറത്തിലാണ് ഇവ വിൽപ്പനയ്‌ക്കെത്തിയത്. പാന്റോണുമായുള്ള സഹകരണത്തിന്റെ ഭാഗമായി പാന്റോൺ നിറത്തിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് മോട്ടറോള.

ലോകത്തിലെ ഏറ്റവും വലുതും ബാഹ്യ ഡിസ്പ്ലേ ഉള്ളതുമായ നൂതന ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 40 അൾട്രാ. ആമസോൺ, മോട്ടോറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ജനുവരി 12 മുതൽ പ്രത്യേക പരിമിതകാല വിലയായ 69,999 രൂപയ്ക്ക് റേസർ 40 അൾട്രാ ലഭ്യമാണ്. ഐ പി 68 റേറ്റുചെയ്ത അണ്ടർവാട്ടർ പ്രൊട്ടക്ഷനും 144ഹെർട്സ്  10-ബിറ്റ് കർവ്ഡ് ഡിസ്പ്ലേയുമുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫോണാണ് മോട്ടോറോള എഡ്ജ്40 നിയോ. 8GB+128GB വേരിയന്റിനു  22,999 രൂപയും 12GB+256GB വേരിയന്റിനു 24,999 രൂപയുമാണ് വില.  ഫ്ലിപ്കാർട്ട്, മോട്ടോറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ എഡ്ജ്40 നിയോ ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.