ആകര്‍ഷകമായ ലിമിറ്റഡ് ലോഞ്ച് ഓഫറുമായി നോക്കിയ: പുതിയ നോക്കിയ ജി42 5ജിയുടെ സവിശേഷതകൾ ഇങ്ങനെ

രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡ് ഗ്യാരണ്ടിയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു മികച്ച ഫീച്ചര്‍
nokia g42 5g
nokia g42 5g
Updated on

കൊച്ചി: ഉപഭോക്താക്കള്‍ കാത്തിരുന്ന എച്ച്എംഡി നോക്കിയ ജി42 5ജി 16ജിബി+256ജിബിവേരിയന്‍റ് പുറത്തിറക്കിയതായി നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18 മുതല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും Nokia.comലും മാത്രമായി ലഭ്യമാവുന്ന ഫോണ്‍, സോ ഗ്രേ, സോ പര്‍പ്പിള്‍, സോ പിങ്ക് എന്നിങ്ങനെ മൂന്ന് ആകര്‍ഷകമായ നിറങ്ങളിലാണ് എത്തുന്നത്. 16,999 രൂപയാണ് വില. മികച്ച ഫീച്ചറുകള്‍ക്ക് പുറമേ, ആകര്‍ഷകമായ ലിമിറ്റഡ് ലോഞ്ച് ഓഫറും എച്ച്എംഡി പ്രഖ്യാപിച്ചിട്ടുണ്ട് തിരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് നോക്കിയ ജി42 5ജി വാങ്ങുമ്പോള്‍, 999 രൂപ വിലയുള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ സൗജന്യമായി ലഭിക്കും.

ദ്രുതഗതിയിലുള്ള 5ജി കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 480 പ്ലസ് 5ജി ചിപ്‌സെറ്റാണ് നോക്കിയ ജി42 5ജിയുടെ കരുത്ത്. രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡ് ഗ്യാരണ്ടിയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു മികച്ച ഫീച്ചര്‍. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് വാഗ്ദാനം. 50 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ, 2 മെഗാപിക്‌സല്‍ ഡെപ്ത് ഓക്‌സിലറി ക്യാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 16ജിബി റാം, 256ജിബി സ്‌റ്റോറേജ്, 6.56 ഇഞ്ച് എച്ചഡി+90ഹേര്‍ട്‌സ് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സ്‌ക്രീന്‍ എന്നിവ സവിശേഷമായ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം പ്രദാനം ചെയ്യുന്നു. 65% റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ചതാണ് ഫോണിന്റെ ബാക്ക് കവര്‍.

Trending

No stories found.

Latest News

No stories found.