റെഡ്‌മി നോട്ട് 12 വില കുറച്ചു

3000 രൂപ കുറച്ചതിനു പുറമേ, പ്രത്യേക ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫ്ലിപ്പ്‌കാർട്ടിൽ നിന്നു വാങ്ങുന്നവർക്ക് 1500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും
Redmi Note 12 5G
Redmi Note 12 5G
Updated on

ചൈനീസ് കമ്പനിയായ ഷവോമിയുടെ സബ്സിഡയറിയായ റെഡ്‌മി പഴയ മോഡലുകൾക്ക് വില കുറച്ചു. കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയ റെഡ്‌മി നോട്ട് 12 4ജി സീരീസിന്‍റെ വിലയാണ് പ്രധാനമായും കുറഞ്ഞിരിക്കുന്നത്. റെഡ്‌മി നോട്ട് 13 5ജി പുറത്തിറക്കുന്നതിന്‍റെ ഭാഗമാണിത്.

ജനുവരി നാലിന് റെഡ്‌മി നോട്ട് 13 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നോട്ട് 12 6ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് 3000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 15,000 രൂപയുടെ ഫോൺ 12,000 രൂപയ്ക്ക് ലഭിക്കും. 17,000 രൂപയുണ്ടായിരുന്ന 6ജിബി, 128 ജിബി മോഡൽ ഇനി 14,000 രൂപയ്ക്കും ലഭിക്കും.

എസ്‌ബിഐ, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫ്ലിപ്പ്‌കാർട്ടിൽ നിന്നു വാങ്ങുന്നവർക്ക് ഇതിനു പുറമേ 1,500 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കും.

6.67 ഇഞ്ച് ഫുൾ എച്ച്‌ഡി ഫോണാണ് നോട്ട് 12 4ജി. ഫാസ്റ്റ് ചാർജിങ്ങുള്ള 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലും റിയർ ക്യാമറ 50 മെഗാപിക്സലുമാണ്. ഇതു കൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസുമുണ്ട്.

Trending

No stories found.

Latest News

No stories found.