ഭക്ഷണം വിളമ്പി, കുശലം ചോദിക്കുന്ന റോബോട്ടുകൾ; പണി പോകുമോയെന്ന ആശങ്കയിൽ കെനിയക്കാർ

റോബോട്ടുകളെ കാണാൻ വേണ്ടി മാത്രം ഇവിടേക്ക് നിരവധി പേരാണ് എത്തുന്നത്.
Robot cafe Kenya
ഭക്ഷണം വിളമ്പി, കുശലം ചോദിക്കുന്ന റോബോട്ടുകൾ; പണി പോകുമോയെന്ന ആശങ്കയിൽ കെനിയക്കാർ
Updated on

നെയ്റോബി: ഭക്ഷണശാലയിൽ വിവിധ വിഭവങ്ങളുമായി വിളമ്പാനെത്തുന്ന റോബോട്ടുകൾ കെനിയയിലെ കൗതുകക്കാഴ്ചകളിലൊന്നാണ്. പക്ഷേ റോബോട്ടുകളുടെ ഉപയോഗം ജോലി സാധ്യതകളെ ഇല്ലാതാക്കുമോ എന്ന ഭയവും കെനിയയിൽ പടർന്നു പിടിക്കുന്നുണ്ട്. കിഴക്കൻ ആഫ്രിക്കൻ മേഖലയിലെ ടെക്നോളജി ഹബ്ബാണ് നെയ്റോബി. അവിടത്തെ റോബോട്ട് കഫേയിലാണ് മനുഷ്യന്മാർക്കൊപ്പം നാലു റോബോട്ടുകൾ കൂടി ഭക്ഷണം വിളമ്പുന്നത്. റോബോട്ടുകളെ കാണാൻ വേണ്ടി മാത്രം ഇവിടേക്ക് നിരവധി പേരാണ് എത്തുന്നത്.

ഏഷ്യയിലും യൂറോപ്പിലും റോബോട്ടുകൾ ഭക്ഷണം വിളമ്പുന്നത് കണ്ടപ്പോഴാണ് ആഫ്രിക്കയിലും അതു നടപ്പാക്കണമെന്ന് തീരുമാനിച്ചതെന്ന് കഫേയുടെ ഉടമസ്ഥൻ മുഹമ്മദ് അബ്ബാസ് പറയുന്നു. റോബോട്ടുകളെ ഇറക്കുമതി ചെയ്യുന്നതിന് വലിയ ചെലവാണുള്ളത്. പക്ഷേ അതിനു മുടക്കിയ പണം വെറുതേ പോയില്ലെന്നുള്ളതിനു തെളിവാണ് എപ്പോഴും തിരക്കൊഴിയാത്ത കഫേയെന്ന് അബ്ബാസ് പറയുന്നു.

Robot cafe Kenya
ഭക്ഷണം വിളമ്പി, കുശലം ചോദിക്കുന്ന റോബോട്ടുകൾ; പണി പോകുമോയെന്ന ആശങ്കയിൽ കെനിയക്കാർ

നിലവിൽ ക്ലെയർ, ആർ24, നാദിയ എന്നീ മൂന്ന് റോബോട്ടുകളാണ് കഫേയിലുള്ളത്. ഉപഭോക്താക്കളുമായി സംസാരിക്കാനുള്ള പ്രോഗ്രാമും റോബോട്ടിൽ ചെയ്തിട്ടുണ്ട്.

റോബോട്ടുകളോടുള്ള കൗതുകം കൂടുന്നുണ്ടെങ്കിലും ഇതു മൂലം എത്ര പേരുടെ പണി പോകുമെന്ന പേടിയിലാണ് കെനിയക്കാർ. വരും നാളുകളിൽ ജോലി സാധ്യതകൾ കുത്തനെ കുറയുമെന്നാണ് പ്രവചനങ്ങൾ.

Trending

No stories found.

Latest News

No stories found.