സാം ഓൾട്ട്മാൻ മൈക്രോസോഫ്റ്റിൽ ചേർന്നു; ചാറ്റ്ജിപിടിയിലേക്ക് ഇനിയില്ല

ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐ കഴിഞ്ഞ ശനിയാഴ്ച സാം ഓൾട്ട്മാനെ സിഇഒ സ്ഥാനത്തുനിന്നു നീക്കിയത് നിക്ഷേപകരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു
Sam Altman with Satya Nadella
Sam Altman with Satya NadellaFile
Updated on

ന്യൂയോർക്ക്: ചാറ്റ്ജിപിടി ഉടമകളായ ഓപ്പൺഎഐയിൽനിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ഓൾട്ട്മാൻ മൈക്രോസോഫ്റ്റിൽ പുതിയ പദവി സ്വീകരിച്ചു. നിക്ഷേപകരുടെ സമ്മർദം കാരണം ഓപ്പൺഎഐ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, മടങ്ങിപ്പോകേണ്ടെന്നായിരുന്നു ഓൾട്ട്മാന്‍റെ തീരുമാനം.

അതേസമയം, മൈക്രോസോഫ്റ്റും ഓപ്പൺഎഐയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ആ സഹകരണം തുടരുമെന്ന്, ഓൾട്ട്മാന്‍റെ നിയമനം സ്ഥിരീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ടിത ചാറ്റ് ബോട്ടായ ഓപ്പൺഎ‍ഐ ഇൻസ്റ്റന്‍റ് ഹിറ്റായി മാറിയതോടെയാണ് ടെക് ലോകം സാം ഓൾട്ട്മാനെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസി സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ലോകത്തോടു തുറന്നു പറഞ്ഞുകൊണ്ടും അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഓൾട്ട്മാനെ ഓപ്പൺഎഐ പുറത്താക്കിയത്. സ്ഥാപനത്തെ നയിക്കാനുള്ള അദ്ദേഹത്തിന്‍റെ ശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്.

Trending

No stories found.

Latest News

No stories found.