വ്‌ളോഗർമാരെ ഇതിലേ ഇതിലേ... സോണിയുടെ ഇസഡ് വി -1 II പൊളിയാണ്

18-50 എംഎം ഒപ്റ്റിക്കല്‍ സൂമും ക്ലിയര്‍ ഇമേജ് സൂമും ചിത്രങ്ങളെ സുഗമമായി വലുപ്പത്തിലാക്കാനും സഹായകരമാവും
സോണി ഇസഡ് വി -1 II
സോണി ഇസഡ് വി -1 II
Updated on

കൊച്ചി: സോണി ഇന്ത്യ വ്ളോഗ് ക്യാമറ ഇസഡ് വി സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ ഇസഡ് വി-1 II പുറത്തിറക്കി. ഉപഭോക്താക്കള്‍ കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുന്‍നിര ഫീച്ചറുകളുമായാണ് അള്‍ട്രാ വൈഡ് ആംഗിള്‍ സൂം വ്ളോഗിങ് ക്യാമറയായ ഇസഡ് വി-1 II ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ് വി-1 നേക്കാള്‍ വിശാലമായ ആംഗിളില്‍ ആകര്‍ഷകമായ ഫോട്ടോജെനിക് ഇമേജ് നിലവാരത്തോടെ കൂടുതല്‍ ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇസഡ് വി-1 II വ്ളോഗര്‍മാരെ സഹായിക്കും.

Sony ZV-1 II
Sony ZV-1 II

1.0 ടൈപ്പ് എക്സ്മോര്‍ ആര്‍എസ് ഇമേജ് സെന്‍സര്‍, ബിയോന്‍സ് എക്സ് ഇമേജ് പ്രോസസിങ് എഞ്ചിന്‍, ഇസഡ്ഇഐഎസ്എസ് വേരിയോ-സോനാര്‍ ടി 18-50എംഎം എഫ്1.84 ലെന്‍സ് എന്നിവ ഉപയോഗിച്ച് വിവിധ തലങ്ങളിലുള്ള ഉള്ളടക്കങ്ങള്‍ പകര്‍ത്താന്‍ ഇസഡ് വി-1 II ക്രിയേറ്റര്‍മാരെ സഹായിക്കും. മുഴുവന്‍ സീനിനൊപ്പം ആകര്‍ഷകമായ ഫോട്ടോജെനിക് ഇമേജ് പകര്‍ത്തുന്നത് എളുപ്പമാക്കുന്നതാണ് 18എംഎം വൈഡ് ആംഗിള്‍ വ്യൂ ഫീച്ചര്‍. 18-50 എംഎം ഒപ്റ്റിക്കല്‍ സൂമും ക്ലിയര്‍ ഇമേജ് സൂമും ചിത്രങ്ങളെ സുഗമമായി വലുപ്പത്തിലാക്കാനും സഹായകരമാവും.

ബൊക്കെ സ്വിച്ചുള്ള 1.0 ടൈപ്പ് സെന്‍സര്‍, സിനിമാറ്റിക് വ്ളോഗ് സെറ്റിങ്, ക്രിയേറ്റീവ് ലുക്ക്, ഫാസ്റ്റ് ഹൈബ്രിഡ് എഎഫ് സിസ്റ്റം, റിയല്‍ടൈം ഐ എഎഫ്, ബില്‍റ്റ്-ഇന്‍ മൈക്രോഫോണ്‍, ഫേസ് പ്രയോറിറ്റി എഇ, സോഫ്റ്റ് സ്കിന്‍ ഇഫക്റ്റ്, പ്രോഡക്ട് ഷോകേസ് സെറ്റിങ്, എസ്&ക്യൂ ഷൂട്ട് മോഡ്, ബില്‍റ്റ്-ഇന്‍ എന്‍ഡി ഫില്‍ട്ടര്‍ തുടങ്ങിയ ഫീച്ചറുകളും ഇസഡ് വി-1 IIല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Sony ZV-1 II
Sony ZV-1 II

2023 സെപ്റ്റംബര്‍ 25 മുതല്‍ സോണി സെന്‍റര്‍, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്) എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇസഡ് വി-1 II വ്ളോഗ് ക്യാമറ ലഭ്യമാവും. 86,990 രൂപയാണ് വില.

Trending

No stories found.

Latest News

No stories found.