സോണി ഇന്ത്യ ബ്രാവിയ 3 ടിവി സീരീസ് അവതരിപ്പിച്ചു

കെ55എസ്30 മോഡലിന് 93,990 രൂപയും, കെ65എസ്30 മോഡലിന് 1,21,990 രൂപയുമാണ് വില. ഇരുമോഡലുകളും ഇപ്പോള്‍ വില്‍പനക്ക് ലഭ്യമാണ്
Sony Bravia 3 TV series launched in India
Sony Bravia 3 TV series launched in India
Updated on

കൊച്ചി: ഹോം എന്‍റര്‍ടൈന്‍മെന്റ് ടെക്നോളജിയില്‍ സുപ്രധാനമായ മുന്നേറ്റവുമായി, സോണി ഇന്ത്യ ബ്രാവിയ 3 സീരീസ് ടെലിവിഷന്‍സ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. അത്യാധുനിക സവിശേഷതകളും അതിശയിപ്പിക്കുന്ന രൂപകല്‍പനയും സമന്വയിപ്പിച്ചാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രാവിയ 3 ടിവി സീരീസ് എത്തുന്നത്.

സമാനതകളില്ലാത്ത പിക്ചര്‍ ക്വാളിറ്റിയും, ആഴത്തിലുള്ള ശബ്ദാനുഭവവുമാണ് പുതിയ സീരീസ് വാഗ്ദാനം ചെയ്യുന്നത്. 108 സെ.മീ (43), 126 സെ.മീ (50) 139 സെ.മീ (55), 164 സെ.മീ (65), 189 സെ.മീ (75), 215 സെ.മീ (85) എന്നീ വലുപ്പങ്ങളില്‍ പുതിയ ബ്രാവിയ 3 ടിവി സീരീസ് ലഭ്യമാണ്.

നൂതന അല്‍ഗോരിതങ്ങളിലൂടെ ചിത്രത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്ന 4കെ എച്ച്ഡിആര്‍ പ്രോസസര്‍ എക്സ്1 സോണിയുടെ ബ്രാവിയ 3 സീരീസിലൂണ്ട്. 4കെ എക്സ്റിയാലിറ്റി പ്രോ ഉപയോഗിച്ച് 4കെ ഇതര ഉള്ളടക്കത്തെ 4കെ റെസല്യൂഷനിലേക്ക് മാറ്റി വ്യക്തത ഉറപ്പാക്കാനും സാധിക്കും. ട്രിലുമിനോസ് പ്രോ, മോഷന്‍ഫ്ളോ എക്സ്ആര്‍, ഡോള്‍ബി അറ്റ്മോസ്, ഡോള്‍ബി വിഷന്‍, എക്സ്ബാലന്‍സ്ഡ് സ്പീക്കര്‍, ഗൂഗിള്‍ ടിവി, ഹാന്‍ഡ്സ് ഫ്രീ വോയ്സ് സെര്‍ച്ച്, സോണി പിക്ചര്‍ കോര്‍, ഗെയിം മെനു തുടങ്ങിയ സവിശേഷതകളും ബ്രാവിയ 3 ടിവി സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെ55എസ്30 മോഡലിന് 93,990 രൂപയും, കെ65എസ്30 മോഡലിന് 1,21,990 രൂപയുമാണ് വില. ഇരുമോഡലുകളും ഇപ്പോള്‍ വില്‍പനക്ക് ലഭ്യമാണ്. കെ43എസ്30, കെ50എസ്30, കെ75എസ്30, കെ85എസ്30 മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്ട്ടലുകളിലും ഈ മോഡലുകള്‍ ലഭ്യമാകും

Trending

No stories found.

Latest News

No stories found.