'സൂപ്പർ - ബ്ലൂ മൂൺ' പ്രതിഭാസം: ആകാശത്ത് അപൂർവ ദൃശ്യം

ഈ രണ്ട് പ്രതിഭാസങ്ങളും അപൂർവമായാണ് ഒന്നിക്കാറുള്ളത്. 2037ലാണ് വീണ്ടും ഈ പ്രതിഭാസം ആവർത്തിക്കുക.
super- blue moon today
സൂപ്പർ - ബ്ലൂ മൂൺ' പ്രതിഭാസം പിറക്കാൻ മണിക്കൂറുകൾ മാത്രം
Updated on

ആകാശത്ത് സൂപ്പർമൂൺ- ബ്ലൂമൂൺ പ്രതിഭാസങ്ങൾ ഒന്നിച്ചെത്തുന്ന അപൂർവദിനം. തിങ്കളാഴ്ച (19-08-2024)ഇന്ത്യൻ സമയം രാത്രി 11.56 മുതൽ ചൊവ്വാഴ്ച (20-08-2024 ) പുലർച്ചെ വരെ ഈ പ്രതിഭാസം ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് സൂര്യൻ ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണ് സൂപ്പർ മൂൺ. ഒരു സീസണിലെ നാലാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും അപൂർവമായാണ് ഒന്നിക്കാറുള്ളത്. 2037ലാണ് വീണ്ടും ഈ പ്രതിഭാസം ആവർത്തിക്കുക.

ചന്ദ്രൻ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിനെയാണ് സൂപ്പർമൂൺ എന്നു വിളിക്കുന്നത്. സൂപ്പർമൂൺ ദിനത്തിൽ 30 ശതമാനം വരെ അധികം പ്രകാശത്തോടെയും 14 ശതമാനം അധിക വലുപ്പത്തിലും ചന്ദ്രനെ ദൃശ്യമാകും.

ബ്ലൂമൂൺ എന്താണ്

നീല നിറവുമായി യാതൊരു ബന്ധവുമില്ല ഈ പ്രതിഭാസത്തിന്. നാല് പൗർണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൗർണമിയെയാണ് ബ്ലൂമൂൺ എന്നു വിളിക്കുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കും. ബൈനോക്കുലറുകൾ ഉപയോഗിച്ചാൽ കാഴ്ച കൂടുതൽ വ്യക്തമാകും. മറ്റു വെളിച്ചങ്ങളോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത പ്രദേശങ്ങളിൽ ചന്ദ്രൻ കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കും.

ഈ വർഷം മൂന്നു സൂപ്പർമൂണുകൾ കൂടി കാണാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഒക്റ്റോബർ 17ന് ആയിരിക്കും ഭൂമിയോട് ഏറ്റവും അടുത്തായി ചന്ദ്രനെ കാണാൻ സാധിക്കുക. ഹണ്ടേഴ്സ് മൂൺ എന്നാണ് അത് അറിയപ്പെടുന്നത്. അതിനു പുറമേ സെപ്റ്റംബർ 17ന് ഹാർവെസ്റ്റ് മൂണും നവംബർ 15ന് മറ്റൊരു ബ്ലൂമൂണും കാണാൻ സാധിക്കും.

Trending

No stories found.

Latest News

No stories found.