ആണുങ്ങളെ ഒഴിവാക്കും, സ്ത്രീകൾ റോബോട്ടുകളുമായുള്ള സെക്സിന് മുൻഗണന നൽകും: പഠനം

റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം മനുഷ്യരിലെ വൈകാരിക പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷകനും ഫ്യൂച്ചറോളജിസ്റ്റുമായ ഡോ. ഇയാൻ പിയേഴ്സൺ
women will prefer sex with robots over men: study
ആണുങ്ങളെ ഒഴിവാക്കും, സ്ത്രീകൾ റോബോട്ടുകളുമായുള്ള സെക്സിന് മുൻഗണന നൽകും: പഠനം
Updated on

പത്തു വർഷങ്ങൾക്കുള്ളിൽ സ്ത്രീകൾ പുരുഷന്മാരെ ഒഴിവാക്കി റോബോട്ടുകളുമായുള്ള ലൈംഗികബന്ധത്തിന് മുൻഗണന നൽകുമെന്ന് പഠനം. ഗവേഷകനും ഫ്യൂച്ചറോളജിസ്റ്റുമായ ഡോ. ഇയാൻ പിയേഴ്സണാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. 2025നുള്ളിൽ സമ്പന്ന ഗൃഹങ്ങളിൽ റോബോട്ട് സെക്സ് സ്വാഭാവികമായി മാറും, 2035നുള്ളിൽ ലോകം മുഴുവൻ അതൊരു സാധാരണ കാര്യമായി മാറുമെന്നും പിയേഴ്സൺ പ്രവചിക്കുന്നുണ്ട്. അതു മാത്രമല്ല സ്ത്രീകൾ റോബോട്ടുകളുമായി പ്രണയത്തിലാകാനുള്ള സാധ്യതകൾ പോലുമുണ്ടെന്നും ദി റൈസ് ഓഫ് റോബോസെക്ഷ്വൽസ് എന്ന പഠനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം മനുഷ്യരിലെ വൈകാരിക പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും. അതിനാൽ മാനസികാരോഗ്യം മെച്ചപ്പെടും, ജീവിതം കൂടുതൽ ഊഷ്മളവുമാകും, പിയേഴ്സൺ പറയുന്നു. എങ്കിൽ പോലും യഥാർഥ മനുഷ്യരുമായുള്ള ബന്ധങ്ങൾക്കു തന്നെയായിരിക്കും എപ്പോഴും മൂല്യം കൂടുതൽ. അതു കൊണ്ടു തന്നെ റോബോട്ട് സെക്സിനെ ഒരു ഭീഷണിയായി കരുതേണ്ടതില്ല.

അതേ സമയം തന്നെ മനുഷ്യരുടെ ലൈംഗിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വലിയ സഹായമായിരിക്കുമെന്നും പഠനത്തിൽ ഉണ്ട്. 2050 ഓടെ കൂടുതൽ പേരും റോബോട്ട് സെക്സ് തെരഞ്ഞെടുക്കും. സെക്സ്ടോയ്സ്. വൈബ്രേറ്റേഴ്സ് തുടങ്ങിയ വസ്തുക്കൾ പ്രചാരത്തിലായ സാഹചര്യത്തിൽ റോബോട്ട് സെക്സ് അധികം വൈകാതെ തന്നെ പ്രചാരത്തിലാകുമെന്നാണ് പിയേഴ്സന്‍റെ പ്രവചനം.

Trending

No stories found.

Latest News

No stories found.