ആകാശത്തുനിന്ന് ഒരു കപ്പ് കാപ്പി..., വൈറലായി ബംഗളൂരുവിലെ പരസ്യ ബോർഡ് | Video

ബംഗളൂരുവിൽ നിന്നുള്ള ഒരു പരസ്യ ബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു
Bangalore 3D Billboard ad goes Viral Video
Billborad
Updated on

പരസ്യങ്ങൾ‌ പലതും കൗതുകം ഉളവാക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിൽ കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതും ഇക്കാലത്ത് എന്തിനും ഏതിനും വെറൈറ്റി കൊണ്ടുവരുന്ന സമയത്ത് അതിൽ നിന്നു വേറിട്ടു നിൽക്കുക എന്നത് ചില്ലറ കാര്യമല്ല.

അത്തരത്തിൽ ഇപ്പോൾ ബംഗളൂരുവിൽ നിന്നുള്ള ഒരു പരസ്യ ബോർഡാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മോഷൻ സെൻസറുകളും എല്ലാം ഉപയോഗിച്ച്, ചലിക്കുന്ന ഒരു 3D പരസ്യ ബോർഡാണ് ശ്രദ്ധാകേന്ദ്രം. കുറച്ചു കാലങ്ങളായി ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ ആളുകളെ ആകർഷിക്കുന്നതിനായി പരസ്യങ്ങളിൽ പല നൂതന മാർഗങ്ങളും ബംഗളൂരുവിൽ പരീക്ഷിച്ചുവരുന്നുണ്ട്. ഇതുവഴി പോകുന്നവരെയെല്ലാം ഈ പരസ്യബോർഡ് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇപ്പോഴിത് സോഷ്യൽ മീഡിയയും ഏറ്റെടുത്തത്.

റെസ്റ്ററന്‍റ് ശൃംഖലയായ ബംഗളൂരു തിൻഡീസിന്‍റേതാണ് (Bengalore Thindies) ഈ പരസ്യ ബോർഡ്. ഒരാൾ ഫിൽറ്റർ കോഫി ഗ്ലാസിലേക്ക് പകർത്തി മുന്നിലേക്കു നീട്ടുന്നതാണ് ബോർഡിൽ കാണുന്നത്. 3D എഫക്ട് കൊണ്ടുതന്നെ യുവാവിന്‍റെ രൂപം ബിൽബോർഡിൽ നിന്നും വേറിട്ടു നിന്ന് കോഫി പകർത്തുന്നതായിട്ടാണ് തോനുന്നത്. "പീക്ക് ബംഗളൂരു മൊമന്‍റ്" എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിട്ടുള്ളത്. ബാംഗ്ലൂർ തിൻഡീസ് തന്നെ ഇൻസ്റ്റഗ്രാമിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

തികച്ചും ക്രിയേറ്റീവായിട്ടുള്ള പരസ്യത്തെക്കുറിച്ച്, നിരവധിപ്പേരാണ് ''ഇത് കൊള്ളാമല്ലോ'' എന്ന് പറഞ്ഞെത്തിയത്.

എന്നാൽ, ഏതൊരു കാര്യത്തിനും ഇരുവശങ്ങളുള്ളതു പോലെ ഇതിനും ഇന്‍റർനെറ്റ് ഉപയോക്താക്കൾക്കിടയിലും നഗരവാസികൾക്കുമിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധ പരസ്യത്തിലേക്ക് തിരിയുകയും അതുവഴി അപകടങ്ങൾ സംഭവിക്കാൻ‌ സാധ്യത കൂടുമെന്നും, ഇത്തരത്തിലുള്ള റോഡ് സൈഡ് പരസ്യങ്ങൾക്ക് മാർഗനിർദേശങ്ങൾ കൊണ്ടുവരണം എന്നും മറ്റൊരു കൂട്ടം ആളുകൾ എഴുതി.

Trending

No stories found.

Latest News

No stories found.