(പൂർവ) കാമുകിയെ നിരീക്ഷിക്കാൻ പുതുവഴികൾ !!!

പുത്തന്‍ സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം, പകവീട്ടുന്നതിനും അനുനയിപ്പിക്കുന്നതിനും ഇപ്പോൾ പുതിയ മാർഗങ്ങളും രൂപംകൊള്ളുന്നു
(പൂർവ)കാമുകിയെ നിരീക്ഷിക്കാൻ പുതുവഴികൾ | Bengaluru youth innovative stalking on ex lover
(പൂർവ) കാമുകിയെ നിരീക്ഷിക്കാൻ പുതുവഴികൾ!Representative image
Updated on

പ്രണയ ബന്ധങ്ങൾ തകർന്നതിനു പിന്നാലെ പക പോക്കുന്നതും ആസിഡ് ഒഴിക്കുന്നതുമെല്ലാം ഇപ്പോൾ പഴങ്കഥകളാണ്. പുത്തന്‍ സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം, പകവീട്ടുന്നതിനും അനുനയിപ്പിക്കുന്നതിനും ഇപ്പോൾ പുതിയ മാർഗങ്ങളും രൂപംകൊള്ളുന്നു. ഇ-മെയിൽ വഴിയും ലിങ്ക്ഡിൻ വഴിയും സന്ദേശമയയ്‌ക്കൽ തുടങ്ങി, സ്‌പോട്ടിഫൈയിലെ ഷെയേർഡ് പ്ലേലിസ്റ്റിൽ നിന്നുള്ള പാട്ടുകൾ വയ്ക്കുന്നതും, പങ്കു വയ്ക്കുന്ന നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് വഴി സിനിമാ പേരുകളിൽ സന്ദേശമയയ്‌ക്കുന്നതുമാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ രീതികൾ...!

എന്നാലിപ്പോൾ അതിനെയും മറികടന്ന്, തന്‍റെ മുന്‍ കാമുകിയെ ശല്യം ചെയ്ത് പ്രതികാരം തീര്‍ക്കാനായി വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തിരിക്കുകയാണ് ബെംഗളൂരൂവിലെ ഒരു പൂര്‍വകാമുകന്‍. ഇതിനായി ഫുഡ് ഡെലിവറി ആപ്പ് ആണ് ഈ "കാമുകന്‍" തെരഞ്ഞെടുത്തത്. ബംഗളൂരൂ ടെക്കിയായ രുപാല്‍ മധുപ് എന്ന യുവതിയാണ്, തന്‍റെ സുഹൃത്തിന് മുന്‍ കാമുകനില്‍ നിന്നു നേരിടേണ്ടിവന്ന ഇത്തരത്തിലുള്ള ഒരു പ്രതികാര നടപടിയെക്കുറിച്ച് ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചത്.

ഫുഡ് ഡെലിവറി ഏജന്‍റായിരുന്ന മുൻ കാമുകൻ, സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് യുവതിയെ പിന്തുടര്‍ന്നതെന്ന് പോസ്റ്റിൽ പറയുന്നു. ഇരുവരുടെയും വേർപിരിയലിനുശേഷം, ആപ്പിൽ നിന്ന് ആദ്യമൊക്കെ മെസേജുകൾ വന്നപ്പോൾ യുവതി അത് കാര്യമാക്കി എടുത്തില്ല.

എന്നാൽ, പിന്നീട് കാര്യങ്ങളുടെ പോക്ക് അങ്ങനെയായിരുന്നില്ല....

"എന്താണ് നീ രാത്രി 2 മണിക്ക് സ്വന്തം വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാത്തത് ? നീ എവിടെ ആണ് ?"

"നീ ചെന്നൈയിൽ എന്താണ് എന്തുചെയ്യുകയാണ് ?"

"ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്‌സ് ആണോ ?"

എന്നിങ്ങനെയായി തുടരെ ചോദ്യങ്ങൾ വന്നുകൊണ്ടെയിരുന്നു. യുവതി എപ്പോഴും അയാളുടെ നിരീക്ഷണത്തിനാണെന്ന് മനസിലാക്കിയതോടെ തന്‍റെ സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രൂപാൽ ഇക്കാര്യങ്ങൾ, തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ കാര്യങ്ങൾ പുറം ലോകത്തെ അറിയിച്ചത്.

ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, തന്‍റെ ഈ നീണ്ട പോസ്റ്റിനു താഴെയായി “പീക്ക് ബെംഗളൂരു മൊമെന്‍റ്‌സ്‌ ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവൾ അവസാനിപ്പിച്ചു.

പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധി ആളുകൾ പോസ്റ്റിനു താഴെ കമന്‍റുകളുമായി എത്തി. അധികാരികൾ ഇത് ഗൗരവത്തോടെ എടുക്കണമെന്നും യുവാവിനെതിരെയും ഫുഡ് ഡെലിവറി ആപ്പിനെതിരെയും നടപടിയെടുക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. "ഇതൊരു കെട്ടിച്ചമച്ച കഥയാക്കാനാണ് സാധ്യത..". "ഈ പോസ്റ്റിലെ കഥ തികച്ചും സാങ്കൽപ്പികമായാണ് തോന്നുന്നത്..", "ഒരു ഒടിടി സിരീസ് കണ്ടതുപോലെ..." എന്നെല്ലാം മറ്റൊരു വിഭാഗം എഴുതി.

Trending

No stories found.

Latest News

No stories found.