തിങ്കളാഴ്ച പൂർണ സൂര്യഗ്രഹണം; ഇന്ത്യയിൽ കാണാനാകുമോ?

പൂർണസൂര്യഗ്രഹണം കാണാൻ ഇന്ത്യയിലുള്ളവർ ഇനിയും ഏറെക്കാലം കാത്തിരിക്കണം.
Solar Eclipse
Solar Eclipse
Updated on

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ പൂർണ സൂര്യഗ്രഹണത്തിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. ഏപ്രിൽ 8നാണ് പൂർണ സൂര്യഗ്രഹണം. എന്നാൽ പൂർണ സൂര്യഗ്രഹണം ഇന്ത്യയിൽ നിന്ന് വീക്ഷിക്കാനാകില്ലെന്ന് ഗവേഷകർ പറയുന്നു. ഈ സൂര്യഗ്രഹണം വടക്കേ അമെരിക്ക, മെക്സിക്കോ, യുഎസ്, ക്യാനഡ എന്നിവിടങ്ങളിൽ മാത്രമേ കാണാനാകൂ. പൂർണസൂര്യഗ്രഹണം കാണാൻ ഇന്ത്യയിലുള്ളവർ ഇനിയും ഏറെ കാലം കാത്തിരിക്കണം. കൃത്യമായി പറഞ്ഞാൽ 2031 മേയ് 21നുള്ള സൂര്യഗ്രഹണം മാത്രമേ ഇന്ത്യയിൽ നിന്ന് വീക്ഷിക്കാനാകൂ എന്നാണ് നാസയുടെ വിശദീകരണം.

സൂര്യനും ഭൂമിക്കുമിടയിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്ന സമയത്താണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കുന്ന സമയം ഭൂമിയിൽ ഇരുട്ടു രൂപപ്പെടും.

സൂര്യഗ്രഹണം നിരീക്ഷിക്കാൻ സാധ്യമാകുന്ന പ്രദേശത്തുള്ളവർക്കും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കില്ല. അതു കാഴ്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

പ്രത്യേക തരം ഗ്ലാസുകൾ, ബൈനോകുലർ, ടെലിസ്കോപ്പ്, ഡിഎസ്എൽആർ ക്യാമറ എന്നിവ വഴി ഗ്രഹണം കാണുന്നതാണ് സുരക്ഷിതം. സൂര്യഗ്രഹണ ദിനത്തിൽ പുറത്തിറങ്ങുന്നവർ സൺസ്ക്രീൻ, തൊപ്പി, ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ എന്നിവ ധരിക്കാനും ഗവേഷകർ നിർദേശിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.