ആവശ്യപ്പെടാതെ തന്നെ സ്ത്രീധനം നൽകി; ഭാര്യവീട്ടുകാർക്കെതിരേ കേസെടുക്കണമെന്ന് യുവാവ്, ഹർജി തള്ളി

രാകേഷ് കുമാറിനെതിരേ ഭാര്യവീട്ടുകാർ വളരെ കാലം മുൻപേ കേസ് നൽകിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
giving dowry without demanding, delhi man seeks criminal action against wife's family
ആവശ്യപ്പെടാതെ തന്നെ സ്ത്രീധനം നൽകി; ഭാര്യവീട്ടുകാർക്കെതിരേ കേസെടുക്കണമെന്ന് യുവാവ്, ഹർജി തള്ളി
Updated on

ന്യൂഡൽഹി: ആവശ്യപ്പെടാതെ തന്നെ നിർബന്ധിച്ച് സ്ത്രീധനം നൽകിയ ഭാര്യവീട്ടുകാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കേസിൽ ഡൽഹി സ്വദേശിയുടെ ഹർജി സെഷൻസ് കോടതി തള്ളി. ഡൽഹി സ്വദേശിയായ രാകേഷ് കുമാറാണ് ഭാര്യയുടെ മാതാപിതാക്കൾക്കെതിരേ സ്ത്രീധന നിരോധന നിയമം പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാകേത് കോടതിയെ സമീപിച്ചത്.

ഇതിനു മുൻപ് ഇതേ ആവശ്യവുമായി കീഴ്ക്കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് രാകേഷ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. രാകേഷ് കുമാറിനെതിരേ ഭാര്യവീട്ടുകാർ വളരെ കാലം മുൻപേ കേസ് നൽകിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

2014 ഫെബ്രുവരിയിലാണ് രാകേഷ് കുമാറും ലൽസയും വിവാഹിതരായത്. ആ സമയത്ത് താൻ ആവശ്യപ്പെടാതെ തന്നെ ലൽസയുടെ മാതാപിതാക്കൾ 70,000 രൂപ തന്‍റെ അക്കൗണ്ടിലേക്ക് ഇട്ടു നൽകിയെന്നും മറ്റു സമ്മാനങ്ങൾ നൽകിയെന്നുമാണ് രാകേഷിന്‍റെ ആരോപണം.

ഇന്ത്യൻ പീനൽ കോഡ് 498 എ പ്രകാരം ഭാര്യയോട് ക്രൂരത കാണിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.