4 ലക്ഷം രൂപ ചെലവ്, 1500 പേരുടെ സാന്നിധ്യം; പൂജാവിധികളോടെ 'കാറിന് സമാധി'യൊരുക്കി ഗുജറാത്തി കുടുംബം|Video

പോളാരയുടെ കുടുംബത്തിലെ കൃഷി ഭൂമിയിൽ 15 അടി താഴ്ചയിൽ നിർമിച്ച കുഴിയിലാണ് കാർ അടക്കിയത്.
Gujarat family performs last rites  for lucky car
4 ലക്ഷം രൂപ ചെലവ്, 1500 പേരുടെ സാന്നിധ്യം; പൂജാവിധികളോടെ 'കാറിന് സമാധി'യൊരുക്കി ഗുജറാത്തി കുടുംബം|Video
Updated on

അമ്രേലി: കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ടു വന്ന കാറിന് ആർഭാടമായി സമാധി ഒരുക്കി ഗുജറാത്തിലെ കുടുംബം. 12 വർഷം പഴക്കമുള്ള വാഗൺ ആർ കാറിനെയാണ് വീട്ടു മുറ്റത്ത് നിരവധി പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങുകളോടെ സംസ്കരിച്ചത്. നാല് ലക്ഷം രൂപ ചെലവിട്ടാണ് കാറിന്‍റെ സമാധി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കാറിന്‍റെ സംസ്കാരച്ചടങ്ങുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നടന്ന കാറിന്‍റെ സമാധിയിൽ 1500 പേരാണ് പങ്കെടുത്തത്. മത നേതാക്കളും ആത്മീയ നേതാക്കളും ഇതിൽ ഉണ്ടായിരുന്നു. സഞ്ജയ് പോളാര എന്നയാളും കുടുംബവുമാണ് കാറിന് ഗംഭീര സമാധി നൽകിയത്. എല്ലാവർക്കും മറക്കാനാകാത്ത ഓർമയായി കാറിന്‍റെ സമാധി നില നിൽക്കണമെന്നാണ് ആഗ്രഹമെന്ന് സൂററ്റിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന പോളാര പറയുന്നു.

12 വർഷങ്ങൾക്കു മുൻപ് ഈ കാർ വാങ്ങിയതോടെയാണ് കുടുംബത്തിന് സൗഭാഗ്യം ലഭിച്ചത്. തുടർന്ന് ബിസിനസ്സിൽ വച്ചടി വച്ചടി കയറ്റമായിരുന്നു. അതു മാത്രമല്ല സമൂഹത്തിൽ ഞങ്ങൾക്ക് ബഹുമാനവും ലഭിച്ചു. അതു കൊണ്ടാണ് കാർ വിൽക്കേണ്ട പകരം സംസ്കരിക്കാമെന്ന് തീരുമാനിച്ചതെന്നും പോളാര. പോളാരയുടെ കുടുംബത്തിലെ കൃഷി ഭൂമിയിൽ 15 അടി താഴ്ചയിൽ നിർമിച്ച കുഴിയിലാണ് കാർ അടക്കിയത്. കാറിനു മുകളിൽ നിരവധി പൂക്കൾ വച്ച് അലങ്കരിച്ചിരുന്നു. വീട്ടിൽ നിന്നും സംസ്കാരം നടത്തുന്ന സ്ഥലത്തേക്ക് ഓടിച്ചു കൊണ്ടു വന്ന കാറിന് വീട്ടുകാർ വിട പറയുന്നതും വിഡിയോയിലുണ്ട്. പിന്നീട് പച്ച നിറമുള്ള തുണിയിൽ പൊതിഞ്ഞതിനു ശേഷം പൂജ നടത്തിയതിു ശേഷമാണ് കാർ കുഴിച്ചു മൂടിയത്.

Trending

No stories found.

Latest News

No stories found.