ഉപഭോക്താക്കൾക്കിതാ ഇൻസ്റ്റഗ്രാം പുതുയൊരു അപ്ഡേറ്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. റീൽസ് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇനി ഒരു വീഡിയോയിൽ തന്നെ വിവിധ ഓഡിയോ ട്രാക്കുകൾ ചേർക്കാനാവും.
20 ഓളം പാട്ടുകൾ ചേർക്കാനാവുന്ന മർട്ടിപ്പിൾ ഓഡിയോ ട്രാക്ക്സ് സൗകര്യമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്‍റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്യാനുമാവും.
ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്. ഇന്ന് മുതല്‍ ഒരു റീലില്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ തന്നെ എഡിട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.