"നമ്മളായിട്ട് ആരെയും ഒഴിവാക്കുന്നില്ല..."; കേരള പൊലീസിന്‍റെ 'ചിരി' പദ്ധതി

കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവച്ചത്.
kerala police project chiri shared meme basil joseph
കേരള പൊലീസിന്‍റെ 'ചിരി' പദ്ധതി
Updated on

കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി 'ചിരി' എന്ന പദ്ധതിയുമായി കേരള പൊലീസ്. നടനും സംവിധായകനുമായ ബേസിൽ ജോസഫിന്‍റെ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മീമുമായാണ് കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇക്കാര്യം പങ്കുവച്ചത്.

ശിശുദിനത്തോടനുബന്ധിച്ചാണ് കേരള പൊലീസിന്‍റെ ഈ പോസ്റ്റ്. ചിരിയുടെ 94979 00200 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ക്കു മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'നമ്മളായിട്ട് ആരേയും ഒഴിവാക്കുന്നില്ല, സേവനം ആവശ്യമുള്ളവർക്ക് വിളിക്കാം' എന്ന രസകരമായ കമന്‍റും കേരള പൊലീസ് പോസ്റ്റിനു താഴെ കൂട്ടിച്ചേർത്തിട്ടുണ്ട്.

പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് ശ്രദ്ധ നേടിയത്. പോസ്റ്റിനു താഴെ രസകരമായ പല കമന്‍റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. "സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ബേസിൽ മിക്കവാറും സാറിനെ വിളിക്കും", "എയറിൽ പോയ ബേസിലിനെ അവിടെ ചെന്ന് വീണ്ടും എയറിലാക്കാൻ കാണിച്ച മാമന്‍റെ മനസ്", "അഡ്മിൻ ടോവിനോ ആണോ, ഇല്ലേൽ സഞ്ജു സാംസൺ ആയിരിക്കും", ''ആദ്യത്തെ കോൾ ബേസിലിന്‍റേതു തന്നെ" എന്നിങ്ങനെയെല്ലാമാണ് അതിലെ ചില കമന്‍റുകൾ.

അടുത്തിടെ കോഴിക്കോട് നടന്ന സൂപ്പര്‍ ലീഗ് കേരള മത്സരത്തിന്‍റെ ഫൈനലിന്‍റെ സമാപനച്ചടങ്ങിലെ സംഭവമാണ് ബേസിലിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കിരയാക്കിയത്. ചടങ്ങിൽ മെഡൽ വിതരണത്തിനിടെ ഒരു ഫുട്ബോൾ താരത്തിനു നേരെ ബേസിൽ കൈനീട്ടിയിട്ടും അത് കാണാതെ തൊട്ടടുത്ത് നിന്ന പൃഥ്വിരാജിന് അദ്ദേഹം കൈകൊടുക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോയും ഫോട്ടോസും കഴിഞ്ഞ ദിവസം മുതൽ വൈറലാവുകയായിരുന്നു. ഇതേ ട്രോളുകൾ ഉപയോഗിച്ചാണ് ഇപ്പോൽ കേരള പൊലീസും കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.