പിടിച്ചത് ബുള്ളറ്റ് തന്നെ പക്ഷേ, കിട്ടിയത് ...; അന്തം വിട്ട് പൊലീസ് | Video

1.5 മില്യൻ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.
man turns bullet motorcycle hybrid bicycle video goes viral on social media
'പിടിച്ചത് ബുള്ളറ്റ് തന്നെ പക്ഷേ, കിട്ടിയത് ...'; അന്തം വിട്ട് പൊലീസ്video screenshot
Updated on

സോഷ്യൽ മീഡിയയിൽ ഒരോ ദിനവും അമ്പരിപ്പിക്കുന്ന വീഡി‍യോസ് നിറഞ്ഞുകൊണ്ടിരിക്കുന്നതു പോലെ അത്രമാത്രം കഴിവുകളുള്ള ആളുകളെക്കൊണ്ടും ഇന്ത്യ നിറഞ്ഞിരിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും വിമാനം നിര്‍മ്മിക്കുന്നു. കുഞ്ഞുകുട്ടികൾ സ്വന്തമായി കണ്ടുപിടിത്തങ്ങൾ നടത്തുന്നു.

സമാനമായ ഒരു കഴിവിന്‍റെ പ്രദർശനമായി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങള്‍ വൈറലായ 'ഹാഫ് ബുള്ളറ്റ്, ഹാഫ് സൈക്കിൾ' വീഡിയോ. ഇതു കണ്ട പലരും ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അതൊരു ചിരിയിലേക്കും അവസാനിച്ചു.

സംഭവം പഞ്ചാബിലാണെന്ന് വീഡിയോയിൽ വ്യക്തം. ഹെൽമെറ്റില്ലാതെ ബുള്ളറ്റ് ഓടിച്ച് വരുന്നയാളെ കണ്ടിട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിനു കൈ കാണിക്കുന്നിടത്താണ് വീഡിയോയുടെ ആരംഭം. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ അടിക്കാനാണ് പൊലീസ് ബൈക്ക് യാത്രക്കാരനോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. വണ്ടി നിർത്തി താക്കോൽ അഴിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിക്കുമ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. അത് ബുള്ളറ്റ് ആയിരുന്നില്ല. ഒരു സൈക്കിള്‍.

സൈക്കിൾ എന്നു വച്ചാൽ വെറും സൈക്കിളുമല്ല. ബുള്ളറ്റിന്‍റെ ഹാൻഡിലും പെട്രോള്‍ ടാങ്കും,സൈലന്‍സറും, സീറ്റുമുൾപ്പടെ ഒരു സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്നു. എന്നാൽ, ബുള്ളറ്റിന്‍റെ എഞ്ചിൻ മാത്രം ഇതിലില്ല. പകരം വാഹനം മുന്നോട്ട് പോകുന്നത് സൈക്കിൾ പെഡല്‍ ചവിട്ടിയാണ്...!!

സംഭവം ഒന്നുകൂടി വ്യക്തമാക്കാന്‍ പൊലീസുകാരന്‍ ആളോട് ഒന്നുകൂടി അത് ഓടിച്ചു കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവം കത്തിയതോടെ 'മോയെ മോയെ' അവസ്ഥയിലായ പൊലീസുകാരന്‍ പെട്ടെന്ന് തന്നെ വാഹനം പോകാന്‍ അനുവദിച്ചു. ഒന്നും സംഭവിക്കാത്ത മട്ടിൽ ബുള്ളറ്റ് ചവിട്ടിക്കൊണ്ട് ആളും മുന്നോട്ട് നീങ്ങി.

'ഹാഫ് ബുള്ളറ്റ്, ഹാഫ് സൈക്കിൾ' വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ പുതിയ കണ്ടു പിടിത്തം നെറ്റിസൺസിനിടയിൽ ഒരുപോലെ ചിരിയുടെ മാലപ്പടക്കവും അമ്പരപ്പും ഉയർത്തി. മോജ് ക്ലിപ്സ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 1.5 മില്ലയൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.

Trending

No stories found.

Latest News

No stories found.