ഈ ജോലി കിട്ടിയില്ലെങ്കില്‍ 'കുട്ടിക്കാലത്തെ പ്രണയം' നഷ്ടമാകും; യുവാവിന്‍റെ അപേക്ഷ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'പ്രണയിക്കുന്നവന്‍റെ മനസ് കാണാതെ പോകരുത്' എന്നായിരുന്നു ഒരാളുടെ കമന്‍റ്
Man won't Marry Childhood Love If Rejected
ഈ ജോലി കിട്ടിയില്ലെങ്കില്‍ 'കുട്ടിക്കാലത്തെ പ്രണയം' നഷ്ടമാകും; യുവാവിന്‍റെ അപേക്ഷ ഏറ്റെടുത്ത് സോഷ്യൽ മീഡിയScreenshot
Updated on

സ്വന്തമായി ഒരു ജോലിയും അതിൽ നിന്നും സ്ഥിരമായൊരു വരുമാനം എന്നത് മിക്കവരുടെയും സ്വപനമായിരിക്കും. എന്നാൽ ഇതിലേക്ക് എത്തിപ്പെടാന്‍ ഒരോരുത്തർക്കും ഒരോ കാരണങ്ങളാകും. ചിലർക്കത് സ്വന്തം കാലിൽ നിൽക്കാനാകും; ചിലർക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടാനും; ചിലർ‌ക്ക് കുടുംബം നോക്കാനും മറ്റുമായിരിക്കും. ഇതിനെല്ലാമിടിയിൽ ഒരു ജോലിക്കു വേണ്ടി ദിവസവും നെട്ടോട്ടമോടുന്ന ആളുകളും നമ്മള്‍ക്കിടയിലുണ്ട്.

എന്നലിപ്പോൾ ബംഗളൂരവിൽ നിന്നുള്ള ഒരു സിഇഒ അടുത്തിടെ ഷെയർ ചെയ്ത ട്വീറ്റാണ് സംസാരവിഷയം. പ്രണയിക്കുന്ന പെണ്‍കുട്ടിയെ നഷ്ടപ്പെടാതിരിക്കാന്‍ ജോലിക്ക് അപേക്ഷിച്ച ഒരു ചെറുപ്പക്കാരന്‍റെ സത്യസന്ധതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്. 'നിയമനവും രസകരമാകാം' എന്ന ക്യാപ്ഷനോടെ അര്‍വ ഹെല്‍ത്ത് സ്ഥാപക ദിപാലി ബജാജ് എക്‌സിലൂടെ പങ്കുവെച്ച അപേക്ഷയുടെ സ്ക്രീന്‍ഷോട്ടാണ് ലൈക്കുകള്‍ വാരിക്കൂട്ടുന്നത്.

ഒരു ഫുൾ-സ്റ്റാക്ക് എഞ്ചിനീയറുടെ റോളിലേക്ക് നിയമിക്കുന്നതിനിടെയാണ് ആ അപേക്ഷ ശ്രദ്ധയിൽ പെടുന്നത്. എന്തുകൊണ്ട് നിങ്ങളെ ഈ ജോലിക്ക് തെരഞ്ഞെടുക്കണം എന്നായിരുന്നു ചോദ്യം- 'ഈ ജോലിക്ക് വേണ്ട എല്ലാ ആവശ്യകതയും എന്നിലുണ്ട്. കൂടാതെ ഈ ജോലി കിട്ടിയില്ലെങ്കില്‍ എനിക്കെന്‍റെ കുട്ടിക്കാലം മുതലുള്ള പ്രണയത്തെ നഷ്ടമാകും. കാമുകിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി വേണമെന്ന് അവളുടെ അച്ഛന്‍ നിര്‍ബന്ധം പറഞ്ഞുവെന്നും അപേക്ഷയില്‍ യുവാവ് കുറിച്ചു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് യുവാവിന്‍റെ അപേക്ഷ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. 'നിങ്ങള്‍ ഉറപ്പായും അയാളുടെ സത്യസന്ധത കാണാതെ പോകരുത്', 'പ്രണയിക്കുന്നവന്‍റെ മനസ് കാണാതെ പോകരുത്', ' ഈ വ്യക്തിയെ ഷോർട്ട്‌ലിസ്റ്റ് ചെയ്തോ..?? എന്തായി ഇപ്പോൾ..??' എന്നെല്ലാമായിരുന്നു ആളുകളുടെ കമന്‍റ്. ജൂൺ 13-ന് പങ്കുവച്ച ഈ പോസ്റ്റ് ഇതുവരെ 2.8 ലക്ഷത്തിലധികം കാഴ്ചകളും നാലായിരത്തിലധികം ലൈക്കുകളും നേടി.

Trending

No stories found.

Latest News

No stories found.