230 വർഷം പഴക്കമുള്ള ആചാരം; മുതലയെ വിവാഹം ചെയ്ത് മേയർ..!! (Video)

"ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. അതാണ് പ്രധാനം."
230 വർഷം പഴക്കമുള്ള ആചാരം; മുതലയെ വിവാഹം ചെയ്ത് മേയർ..!! (Video)
Updated on

മെക്സിക്കോ: നാട്ടിന്‍റെ ക്ഷേമത്തിനും ഭാഗ്യം കൊണ്ടുവരുന്നതിനുമായി മേയർ മുതലയെ വിവാഹം ചെയ്ത് ആചാരം പാലിച്ചു. കെയ്മാന്‍ എന്ന് പേരുള്ള മുതല പ്രാദേശിക കഥയിലെ രാജകുമാരിയാണെന്ന സങ്കൽപ്പത്തിലാണ് വിവാഹം നടത്തുന്നത്.

തുടർച്ചയായി 230 വർഷമായി പ്രദേശത്ത് നടത്തിവരുന്ന ആചാരമാണ് ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്. ചോണ്ടൽ, ഹുവാവ് തദ്ദേശീയ വിഭാഗങ്ങൾ തമ്മിലുള്ള സമാധാനത്തിന്‍റെ സ്മരണയ്ക്കായാണ് ഈ ചടങ്ങ് പ്രധാനമായും നടത്തുന്നത്. വിക്ടർ ഹ്യൂഗോ സോസയാണ് ഇക്കുറി ചടങ്ങിൽ വരനായ മേയർ.

"ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. അതാണ് പ്രധാനം. പ്രണയമില്ലാതെ നിങ്ങൾക്കൊരു വിവാഹം കഴിക്കാൻ കഴിയില്ല. അതിനാൽ തന്നെ രാജകുമാരിയായ പെൺകുട്ടിയുമായുള്ള വിവാഹത്തിന് ഞാന്‍ സമ്മതിക്കുന്നു," ചടങ്ങിനിടെ സോസ പറഞ്ഞു. ചടങ്ങിന് മുമ്പായി മുതലയെ മണവാട്ടിയെ പോലെ ഒരുക്കി പ്രദേശത്തെ ആളുകളുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നു. സുരക്ഷയ്ക്കായി അതിന്‍റെ വായ കൂട്ടിക്കെട്ടിയിട്ടുണ്ടാകും.

എല്ലാവർക്കും ഒരേപ്പോലെ പങ്കെടുക്കാവുന്ന തരത്തിൽ വലിയ ടൗൺ ഹാളിലാണ് വിവാഹം നടക്കുന്നത്. പിന്നീട് മണവാട്ടിക്കൊപ്പം വരന്‍ നൃത്തം ചെയ്യും. വധുവിനെ വരന്‍ ചുംബിക്കുന്നതോടെ വിവാഹ ചടങ്ങുകൾ അവസാനിക്കും.

Trending

No stories found.

Latest News

No stories found.