''പട്ടിയെ പോലെയല്ല ഇനി പട്ടിതന്നെ പണിയെടുക്കും'' ; ഒലയിലെ ഐഡി കാർഡ് പരിചയപ്പെടുത്തി സഹസ്ഥാപകൻ

ഐഡി കാർഡ് നമ്പറായി 440 V എന്നും രക്തഗ്രൂപ്പ് “PAW +ve എന്നും ഐഡി കാർഡിൽ നൽകിയിരിക്കുന്നു
OLA New Employee Bijlee
OLA New Employee Bijlee
Updated on

പുതിയ ജീവനക്കാരനെ പരിചയപ്പെടുത്തി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ കമ്പനിയായ ഓല. ബിജ്‌ലി എന്ന് പേരുള്ള നായയ്ക്കാണ് ബെംഗളൂരുവിൽ ഓല നിയമനം നൽകിയിരിക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ബിജ്‌ലിയുടെ ഐഡി കാർഡും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വെള്ളയും തവിട്ടുനിറവും കലർന്ന നീളൻ ചെവികളോട് കൂടിയ ബിജ്‌ലിയുടെ ഫോട്ടോയും, പേരും ഉൾപ്പെടുത്തിയ ഐഡികാർഡാണ് ബിജ്‌ലിയ്ക്ക് നൽകിയിരിക്കുന്നത്. ഐഡി കാർഡ് നമ്പറായി 440 V എന്നും രക്തഗ്രൂപ്പ് “PAW +ve എന്നും ഐഡി കാർഡിൽ നൽകിയിരിക്കുന്നു.

അടിയന്തരമായി ബന്ധപ്പെടാൻ ഓല ഇലക്ട്രിക്ക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കോറമംഗല ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഹൊസൂർ റോഡ് ബാംഗ്ലൂർ എന്ന ഓഫിസ് വിവരവും ഐഡി കാർഡിൽ നൽകിയിട്ടുണ്ട്.

"പുതിയ സഹപ്രവർത്തകൻ ഇപ്പോൾ ഔദ്യോഗികമായി" എന്ന് നൽകിയിരിക്കുന്ന ക്യാപ്ഷനോടുകൂടിയ ട്വീറ്റിന് നിരവധി നായപ്രേമികളാണ് പ്രശംസയുമായി എത്തിയിരിക്കുന്നത്. നായകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഭവിഷ് അഗർവാൾ. ഓഫിസിലെ സോഫയിൽ നായകൾക്കൊപ്പം ഉറങ്ങുന്ന ഭവീഷിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ നേരത്തെ ശ്രദ്ധനേടിയിരുന്നു.

Trending

No stories found.

Latest News

No stories found.