'എവിടേലും പോയിക്കിടന്നുറങ്ങാം'; പുതിയ ട്രെൻഡായി 'സ്ലീപ് ടൂറിസം'!

നന്നായി ഉറക്കം കിട്ടുന്ന സ്ഥലങ്ങളാണ് ഒഴിവു സമയങ്ങൾ ചെലവഴിക്കാനായി കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്.
sleep tourism, a new travel trend
'എവിടേലും പോയിക്കിടന്നുറങ്ങാം'; പുതിയ ട്രെൻഡായി 'സ്ലീപ് ടൂറിസം'!
Updated on

പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് സ്ലീപ് ടൂറിസം. പേരു സൂചിപ്പിക്കുന്നതു പോലെ ഒഴിവു വേളകളിൽ സന്തോഷവും സമാധാനവും നൽകുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്ത് നന്നായി ഉറങ്ങുക എന്നതാണ് സ്ലീപ് ടൂറിസം കൊണ്ട് അർഥമാക്കുന്നത്. ആഗോളതലത്തിൽ സഞ്ചാരികളിൽ 64 ശതമാനം പേരും വിശ്രമിക്കാൻ വേണ്ടിയാണ് യാത്ര ചെയ്യുന്നതെന്നാണ് ഹിൽറ്റണിലെ പഠനം തെളിയിക്കുന്നത്. കൊവിഡ് കാലത്തോടെയാണ് ഈ ട്രെൻഡിന് തുടക്കമായത്. ടു കെ കിഡ്സാണ് ട്രെൻഡിന്‍റെ ആരാധകർ.

ശാന്തവും സമാധാനപൂർണവുമായ ഒരിടത്ത് ആഡംബരപൂർവം നല്ല ഭക്ഷണം കഴിച്ച് , മതിയാകും വരെ നന്നായി ഉറങ്ങാൻ കഴിയുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. അതു തന്നെയാണ് സ്ലീപ് ടൂറിസത്തിന്‍റെ അടിത്തറയും. നന്നായി ഉറക്കം കിട്ടുന്ന സ്ഥലങ്ങളാണ് ഒഴിവു സമയങ്ങൾ ചെലവഴിക്കാനായി കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. ദി സ്കൈ സ്കാന്നർ ട്രാവൽ ട്രെൻഡ്സും വെൽനെസ് ടൂറിസത്തിന് ആവശ്യക്കാർ ഏറുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിശ്രമവും ആരോഗ്യവും ആണ് കൂടുതൽ പേരും യാത്രകളിൽ ശ്രദ്ധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

നല്ല ഉറക്കം ലഭിക്കാത്തതു മൂലം ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ത്യയിലെ 93 ശതമാനം പേരും വേണ്ടത്ര ഉറക്കം കിട്ടാത്തവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരമാണ് സ്ലീപ് ടൂറിസം.

Trending

No stories found.

Latest News

No stories found.