മരണത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില വിചിത്ര കൗതുകങ്ങൾ

വെട്ടി മാറ്റിയ തലയ്ക്കും ബോധമുണ്ടാകുമോ‍? ഡോക്‌ടറുടെ കൈയക്ഷരം മരണകാരണമാകുമോ? മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾക്ക് അവസാനമില്ല....
മരണത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില വിചിത്ര കൗതുകങ്ങൾ
Updated on

മനുഷ്യ ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത അധ്യായമാണ് മരണം. ജനിച്ചു കഴിഞ്ഞാൽ പിന്നെ അനിവാര്യമായത്, ഒപ്പം നിഗൂഢവും. മരണം ഒരു അവസാനമല്ലെന്നും ഒരു പുതിയ തുടക്കമാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നിരുന്നാലും ജീവിതത്തിന്‍റെ അവസാനം എന്ന നിലയിൽ, മരണം എല്ലായ്പ്പോഴും മനുഷ്യന് ഭയവും അജ്ഞതയും ഉളവാക്കുന്ന യാഥാർഥ്യം തന്നെ.

മരണത്തെക്കുറിച്ച് നിങ്ങൾക്കറിവില്ലാത്ത വിചിത്രവും ഭയാനകവുമായി തോനാവുന്ന ചില വസ്‌തുതകൾ ഇതാ:

  • ലോകത്താകമാനം 1,53,000 ഓളം പേരാണ് പ്രതിദിനം മരിക്കുന്നത്.

  • മരണം എന്ന പ്രതിഭാസത്തിൽ ഒരു വ്യക്തിയുടെ കേൾവിശക്തിയാണ് ഏറ്റവും അവസാനം നഷ്ടമാകുന്നത്.

  • മരിച്ച് മൂന്നു ദിവസത്തിനുള്ളിൽ, ശരീരത്തിലെ ദഹന എൻസൈമുകൾ (Digestive Enzymes) സ്വന്തം ശരീരത്തെ ദഹിപ്പിക്കാൻ തുടങ്ങും.

  • ശിരോഛേദം ചെയ്യപ്പെട്ട ശേഷം ഏകദേശം 20 സെക്കൻഡോളം ഒരു മനുഷ്യ ശിരസ് ബോധാവസ്ഥയിൽ തുടരും.

  • വലംകൈയരായ ആളുകളെക്കാൾ ശരാശരി മൂന്നു വർഷം ആയുസ് കുറവാണ് ഇടംകൈയരായ ആളുകൾക്ക്.

  • 'വാർധക്യം' ഒരിക്കലും നേരിട്ട് മരണകാരണമാകുന്നില്ല; മറിച്ച് 'വാർധക്യ സഹജമായ രോഗങ്ങൾ കൊണ്ടാണ് ഒരാൾ മരിക്കുക.

  • ഫോറൻസിക് ശാസ്ത്രജ്ഞർക്ക് ശരീരത്തിൽ വന്നിരിക്കുന്ന പ്രാണികളുടെ ഇനം നോക്കി മരണം കഴിഞ്ഞിട്ട് എത്ര നേരമായി എന്ന് മനസിലാക്കാന്‍ സാധിക്കും.

  • മൃതദേഹങ്ങൾ ഏകദേശം നാലു ദിവസങ്ങൾക്ക് ശേഷം ശരീരത്തിലെ വാതകങ്ങളും ദ്രാവകങ്ങളും പുറപ്പെടുവിക്കുന്നതിനാൽ ബലൂണുകൾ പോലെ വീർക്കുന്നു.

  • ഇന്ത്യയിലെ 'സൊരാസ്ട്രിയൻ പാഴ്‌സി' സമുദായത്തിലുള്ളവർ മരണത്തിനു ശേഷം ശരീരങ്ങൾ സംസ്‌കരിക്കുകയോ കത്തിക്കുകയോ ചെയ്യുന്നതിനുപകരം കഴുകൻമാർക്ക് നൽകും.

  • ഡോക്ടറുടെ മോശം കൈയക്ഷരം കൊണ്ട് മാത്രം പ്രതിവർഷം ഏഴായിരത്തിലധികം ആളുകളാണ് മരിക്കുന്നത്.

  • യുഎസിൽ ഏകദേശം 350ഓളം മൃതശരീരങ്ങൾ ദ്രവ ഹൈഡ്രജനിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരു പക്ഷേ ഭാവിയിൽ ശാസ്ത്രത്തിന് അവയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിത്.

  • ആയിരത്തോളം ആളുകൾ മരണത്തിനു തുല്യമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളത് പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ഇവരാരും വേദന അനുഭവിച്ചിട്ടില്ല, തുരങ്കത്തിന്‍റെ അവസാനഭാഗത്ത് വെളിച്ചം, അല്ലെങ്കിൽ ഒരു 'ഔട്ട്-ഓഫ്-ബോഡി ട്രാവൽ' അനുഭവിച്ചിട്ടുള്ളവരാണ്.

  • മരണത്തിന് തോട്ടു മുമ്പുള്ള 30 സെക്കൻഡുറുകളിൽ, സ്വപ്നം കാണുകയോ ഓർമകൾ വീണ്ടും പുതുക്കി കാണുകയോ ചെയ്യുന്ന അതേ പാറ്റേണുകൾ പിന്തുടരുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

  • ചില സന്ദർഭങ്ങളിൽ, ശരീരങ്ങൾ വർഷങ്ങളോളം സംരക്ഷിക്കാൻ കഴിയുന്ന ഒരു മെഴുക് ശരീരം സ്വന്തമായി വികസിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.