പ്രഭാത യോഗത്തിൽ പങ്കെടുത്തില്ല; 110 ജീവനക്കാരിൽ 99 പേരെയും പിരിച്ചു വിട്ട് കമ്പനി സിഇഒ

ഇനി 11 പേർ മാത്രമാണ് കമ്പനിയിൽ ശേഷിക്കുന്നത്.
US company ceo fired 99 employees who avoid morning meeting
പ്രഭാത യോഗത്തിൽ പങ്കെടുത്തില്ല; 110 ജീവനക്കാരിൽ 99 പേരെയും പിരിച്ചു വിട്ട് കമ്പനി സിഇഒ
Updated on

പ്രഭാത യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയ 99 ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചു വിട്ട് കമ്പനി സിഇഒ. യുഎസ് കമ്പനിയുടെ സിഇഒയാണ് ആകെയുള്ള 110 ജീവനക്കാരിൽ 99 പേരെയും പിരിച്ചു വിട്ടത്. ഇനി 11 പേർ മാത്രമാണ് കമ്പനിയിൽ ശേഷിക്കുന്നത്. കമ്പനി അംഗങ്ങളുള്ള ഗ്രൂപ്പിലേക്കാണ് എല്ലാവരെയും പിരിച്ചു വിട്ടതായി ഔദ്യോഗികമായി അറിയിച്ചു കൊണ്ട് സന്ദേശമയച്ചത്. കമ്പനിയുമായുള്ള കരാർ നിങ്ങൾ തെറ്റിച്ചു.

കരാർ പ്രകാരം ചെയ്യാമെന്നേറ്റത് നിങ്ങൾ പൂർത്തിയാക്കിയില്ല. അതിനൊപ്പം തന്നെ നിങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തിൽ പങ്കെടുത്തുമില്ല എന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. നിങ്ങളുമായുള്ള കരാർ എല്ലാം ഞാൻ അവസാനിപ്പിക്കുന്നു. കമ്പനിയുടേതായി എന്തെങ്കിലും നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ തിരിച്ചു നൽകുക.

കമ്പനിയുടെ എല്ലാ അക്കൗണ്ടുകളിൽ നിന്നും സൈൻ ഔട്ട് ചെയ്യുക. എത്രയും പെട്ടെന്ന് പുറത്തു പോകുക എന്നാണ് സന്ദേശത്തിലുള്ളത്. സ്ലാക്ക് പ്ലാറ്റ്ഫോമിലാണ് സിഇഒയുടെ സന്ദേശം. കമ്പനിയിലെ ഇന്‍റേണാണ് സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് പുറത്തു വിട്ടത്.

Trending

No stories found.

Latest News

No stories found.