സൊമാറ്റോ ബോയ്സിന് പുതുവർഷരാത്രി കിട്ടിയ ടിപ്പ്സ് 97 ലക്ഷം രൂപ

ആറു വർഷത്തെ പുതുവർഷ രാവുകളിൽ കിട്ടിയതിനു തുല്യമായ ഓർഡറുകൾ 2023 ഡിസംബർ 31നു മാത്രം സൊമാറ്റോയ്ക്കു കിട്ടി
A Zomato delivery partner, representative image
A Zomato delivery partner, representative image
Updated on

മുംബൈ: പുതുവർഷ രാവിൽ രാജ്യത്താകമാനമുള്ള സൊമാറ്റോയുടെ ഡെലിവറി ബോയ്സിനു കിട്ടിയ ആകെ ടിപ്പ് 97 ലക്ഷം രൂപ. പല ഫുഡ് ഡെലിവറി സ്ഥാപനങ്ങൾക്കും ഒറ്റ ദിവസത്തെ ഓർഡറുകൾ റെക്കോഡ് ഭേദിച്ച ദിവസം കൂടിയായിരുന്നു 2023 ഡിസംബർ 31.

സൊമാറ്റോ ബോയ്സിനു കിട്ടിയ ടിപ്പ് തുക എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത് കമ്പനിയുടെ സിഇഒ ദീപിന്ദർ ഗോയൽ തന്നെയാണ്. ഇതിന് ഇന്ത്യക്കാരോട് നന്ദിയും പറഞ്ഞിട്ടുണ്ട് അദ്ദേഹം.

ഈ പോസ്റ്റിനു നിരവധി കമന്‍റുകളും വരുന്നുണ്ട്. ''ഉപയോക്താക്കൾ ഇത്രയും ടിപ്പ് കൊടുത്തതു ശരി, ഡെലിവറി ബോയ്സിനു കമ്പനി പ്രത്യേകമായി എന്തുകൊടുത്തു'' എന്നാണ് അതിലൊരാളുടെ ചോദ്യം.

പല പാശ്ചാത്യ രാജ്യങ്ങളിലും ടിപ്പ് കൊടുക്കുന്നത് നിർബന്ധിതമാണെങ്കിൽ, ഇന്ത്യയിൽ സ്വമനസാലെയാണ് അതു കൊടുക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതേസമയം, 2015, 2016, 2017, 2018, 2019, 2020 എന്നീ വർഷങ്ങളിലെ പുതുവർഷ രാവുകളിൽ കിട്ടിയതിനു തുല്യമായ ഓർഡറുകൾ ഈ ഡിസംബർ 31നു മാത്രം സൊമാറ്റോയ്ക്കു കിട്ടിയെന്നും ഗോയൽ കൂട്ടിച്ചേർക്കുന്നു.

Trending

No stories found.

Latest News

No stories found.