ഇന്ന് അന്താരാഷ്ട്ര വനിതാദിനം: തുല്യതയുടെ നീതി പുലരട്ടേ

ലിംഗസമത്വത്തിനായി ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ് ഇത്തവണത്തെ സന്ദേശം.
ഇന്ന് അന്താരാഷ്ട്ര വനിതാദിനം: തുല്യതയുടെ നീതി പുലരട്ടേ
Updated on

തിരുവനന്തപുരം: ലോകം ഇന്ന് അന്താരാഷ്ട്ര വനിതാദിനം (International Women's Day) ആചരിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്ന ദിനം. ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും-നവീനത്വവും സാങ്കേതിക പുരോഗതിയും ലിംഗസമത്വത്തിന്( DigitALL: Innovation and technology for gender equaltiy) എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ (United Nations) ഇത്തവണത്തെ വനിതാദിനം സന്ദേശം.

ലിംഗസമത്വത്തിനായി ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണ് ഇത്തവണത്തെ സന്ദേശം. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ കണക്കുപ്രകാരം, 2022-ല്‍ ലോകത്തെ 63 ശതമാനം സ്ത്രീകള്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോക്താക്കളായുള്ളൂ. ഡിജിറ്റല്‍ ലോകത്തെ പുരുഷന്മാരന്മാരുടെ സാന്നിധ്യം 69 ശതമാനവുമാണ്. ഈ അന്തരത്തെ മുന്‍നിര്‍ത്തിയുള്ള അവബോധന ക്ലാസുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇത്തവണത്തെ വനിതാദിനത്തില്‍ പ്രാധാന്യം നല്‍കുക.

വനിതാദിനാചരണത്തിന്റെ പ്രാധാന്യം വിളിച്ചോതി കൊണ്ടു ഗൂഗ്ള്‍ ഡൂഡ്‌ലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എലിസ വിനാന്‍സ് വരച്ച ചിത്രം സ്ത്രീകളുടെ പരസ്പര പിന്തുണയ്ക്കു പ്രാധാന്യം നല്‍കിയിട്ടുള്ളതാണ്. തുല്യതയുടെ നീതി പുലരാന്‍ പരസ്പര പിന്തുണയ്ക്കു പ്രാധാന്യമേറെയുണ്ടെന്നതാണു ഗൂഗ്ള്‍ ഡൂഡ്ല്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

Trending

No stories found.

Latest News

No stories found.